Times Kerala

മുളപ്പിച്ച ചെറുപയര്‍ കറി

 
മുളപ്പിച്ച ചെറുപയര്‍ കറി

ചേരുവകകള്‍
ചെറുപയര്‍ – 250 ഗ്രാം
തേങ്ങ – ഒന്ന്
പച്ചമുളക് -എട്ട് എണ്ണം
കറിവേപ്പില 2 ഇതള്‍
മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍
വെള്ളം – ഒരു ലിറ്റര്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി അരച്ച് വയ്ക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞ് വയ്ക്കുക. കറിവേപ്പില കഴുകി വയ്ക്കണം. ചെറുപയര്‍ മുളപ്പിച്ചത് (12 മണിക്കൂര്‍ വെള്ളത്തിട്ട് വയ്ച്ച്
അതിനുശേഷം തുണിയില്‍ പൊതിഞ്ഞ് വയ്ക്കുക) പച്ചമുളകും മഞ്ഞള്‍പ്പൊടിയും അര ലിറ്റര്‍ വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്ത് കഴിഞ്ഞ് ബാക്കി അര ലിറ്റര്‍ വെള്ളവും
തേങ്ങ അരച്ചതും കറിവേപ്പിലയും ചേര്‍ത്ത് തിളച്ചതിന് ശേഷം അടുപ്പില്‍ നിന്നിറക്കി വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

Related Topics

Share this story