Times Kerala

പച്ചക്കറി കഴുകാന്‍ ചിരട്ടക്കരിയും മഞ്ഞളും

 
പച്ചക്കറി കഴുകാന്‍ ചിരട്ടക്കരിയും മഞ്ഞളും

വിഷമയമായ പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം നിരവധി ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്നു. ഇവയിലെ വിഷം നീക്കം ചെയ്യാനുള്ള ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍.

* കറിവേപ്പില, പൊതിനയില, മല്ലിയില എന്നിവ ഒഴുക്കുള്ള വെള്ളത്തിലോ പൈപ്പിനു താഴെയോ പിടിച്ച് മൂന്നു മിനിട്ടു നേരം നന്നായി ഉലച്ചുകഴുകണം. വാളന്‍പുളി വെള്ളത്തിലോ വിനാഗിരിയിലോ ഇലവര്‍ഗ്ഗങ്ങള്‍ പത്ത് മിനിട്ട് ഇട്ടുവച്ച്, അരിപ്പയില്‍ വച്ച് വെള്ളം തോര്‍ത്തിയെടുക്കാം.

* കാബേജിന്റെ പുറമെയുള്ള ഇലകള്‍ കളഞ്ഞ ശേഷം പൈപ്പിനടിയില്‍ പിടിച്ച് രണ്ടു മിനിട്ട് വെള്ളത്തില്‍ കഴുകുക.

* കോളിഫ്‌ളവര്‍, കാരറ്റ്, മുള്ളങ്കി, വെണ്ടയ്ക്ക, വെള്ളരി, വഴുതന, പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികളിലെ വിഷാംശങ്ങള്‍ ഇല്ലാതാക്കാന്‍ വാളന്‍പുളി, മഞ്ഞള്‍, ഉപ്പ് ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം.

* പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും ഉപയോഗി ക്കുന്ന തിന് മുമ്പ് ഒഴുക്കു വെള്ളത്തിലോ പൈപ്പിന് താഴെയോ കുറച്ചുനേരം പിടിച്ചതിന് ശേഷം ഉപയോഗിക്കുമ്പോള്‍ അവയിലുള്ള വിഷാംശം ഒരു പരിധിവരെ മാറും.

* ചീരയിലെ കീടനാശിനികള്‍ മാറ്റാന്‍ ഇഞ്ചി അരച്ച് ഉപ്പും മഞ്ഞളും ചേര്‍ത്ത് വെള്ളത്തില്‍ കലക്കിയ മിശ്രിതത്തില്‍ പത്തു മിനിട്ട് ഇട്ടുവച്ച ശേഷം പച്ചവെള്ളത്തില്‍ വീണ്ടും കഴുകിയെടുത്താല്‍ മതി.

* പഴങ്ങള്‍ 30 ഗ്രാം പുളി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, അതില്‍ കഴുകിയതിന് ശേഷം പച്ചവെള്ളത്തില്‍ വീണ്ടും കഴുകണം.

* ചിരട്ടക്കരി, മഞ്ഞള്‍, ഉപ്പ് എന്നിവ വെള്ളത്തില്‍ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പതിനഞ്ചു മിനിട്ട് ഇട്ടുവച്ച് ശേഷം കഴുകി ഉപയോഗിക്കാം.

* വാളന്‍പുളി കലക്കിയ വെള്ളത്തില്‍, മഞ്ഞളും ഉപ്പും ചേര്‍ത്ത് അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് നേരം ഇട്ടുവച്ച ശേഷം, കഴുകിയെടുത്താല്‍ കീടനാശിനികള്‍ മാറും.

* വിനാഗിരി, വാളന്‍പുളി, മഞ്ഞള്‍, ഉപ്പ് ഇവയുടെ മിശ്രിതം കുപ്പിയിലാക്കി വയ്ക്കാം. ഇതില്‍ നിന്നും ഒരു സ്പൂണ്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് ഇട്ടുവച്ച ശേഷം, വീണ്ടും പച്ചവെള്ളത്തില്‍ കഴുകി ഉപയോഗിച്ചാല്‍ വിഷാംശം മാറും.

Related Topics

Share this story