Times Kerala

യുവതി നന്നാക്കാൻ ഏല്‍പ്പിച്ച ഫോണിലെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഷോപ്​ ജീവനക്കാരന്​ 12 മാസം തടവ് ശിക്ഷ

 
യുവതി നന്നാക്കാൻ ഏല്‍പ്പിച്ച ഫോണിലെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഷോപ്​ ജീവനക്കാരന്​ 12 മാസം തടവ് ശിക്ഷ

മനാമ: ഫോണ്‍ നന്നാക്കാന്‍ ഷോപ്പിലെത്തിയ യുവതിയെ അവഹേളിച്ച പ്രവാസിയായ മൊബൈല്‍ ഷോപ്​ ജീവനക്കാരന്​ 12 മാസം തടവ് ശിക്ഷ. തടവിനൊപ്പം പിഴയായി 1000 ദിനാര്‍ പിഴ അടക്കുകയും വേണം. 32 കാരനായ ഇന്ത്യന്‍ സ്വദേശിക്കാണ്​ ശിക്ഷ ലഭിച്ചത്​.

യുവതിയുടെ ഫോണിലെ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ത​​െന്‍റ ഫെയിസ്​ബുക്ക്​ പേജിലൂടെ പ്രതി ഇൗ ചിത്രങ്ങള്‍ അയച്ചുകൊടുത്തതായും ഇതിനെ തുടര്‍ന്നാണ്​ യുവതി പരാതി നല്‍കിയതെന്നും കോടതി കണ്ടെത്തി. തടവിനുശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു.

Related Topics

Share this story