Times Kerala

കൊതിയൂറും ഫ്രൂട്ട് സാലഡ് തയ്യാറാക്കാം

 
കൊതിയൂറും ഫ്രൂട്ട് സാലഡ് തയ്യാറാക്കാം

പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സാലഡ്…പേര് കേട്ട് ആരും ഞെട്ടണ്ട. ഇത് വളരെ എഴുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒന്നാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോടെ ഇഷ്ടപ്പെടുന്ന ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ഫ്രൂട്ട് മിക്‌സിന് ആവശ്യം ഉള്ള സാധനങ്ങള്‍

1 . ആപ്പിള്‍ – 3 എണ്ണം
2 . റോബസ്റ്റ – 2 എണ്ണം
3 . പപ്പായ – 2 വലിയ കഷ്ണം
4 . ഏത്തപ്പഴം – 2 എണ്ണം
5 . കുരുവില്ലാത്ത മുന്തിരി – 100 ഗ്രാം
6 . ചെറി – 50 ഗ്രാം
7 . പഞ്ചസ്സാര – 4 ടേബിള്‍ സ്പൂണ്‍

ഒന്ന് മുതല്‍ ആറുവരെയുള്ള ഫ്രൂട്ട്‌സ് എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി ഒരു പാത്രത്തില്‍ ആക്കി മുകളില്‍ പഞ്ചസാര തൂവി നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക.

ക്രീം ഉണ്ടാക്കാന്‍ ആവശ്യം ഉള്ള സാധനങ്ങള്‍

1 . പാല്‍ – ഒരു ലിറ്റര്‍
2 . കസ്റ്റെര്‍ഡ് പൌഡര്‍ – 6 ടേബിള്‍ സ്പൂണ്‍
3 . പഞ്ചസ്സാര – കാല്‍ കിലോ

ഉണ്ടാക്കുന്ന വിധം

പാലും പഞ്ചസ്സാരയും കസ്റ്റെര്‍ഡ് പൌഡറും ചേര്‍ത്ത് നന്നായി ഇളക്കി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വച്ച് കുറുകി വരുന്നതുവരെ തിളപ്പിക്കുക. ( അടുപ്പില്‍ വയ്ക്കുമ്പോള്‍ മുതല്‍ തുടരെ ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ ക്രീം പാത്രത്തിന്റെ അടിയില്‍ പിടിക്കുകയും കരിഞ്ഞ ചുവ വരുകയും ചെയ്യും ). കുറുകി വരുമ്പോള്‍ വാങ്ങി വച്ചശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക.

ഫ്രൂട്ട് മിക്‌സും ക്രീമും നന്നായി തണുത്തുകഴിയുമ്പോള്‍ ഒരു ബൌളില്‍ രണ്ടു സ്പൂണ്‍ ഫ്രൂട്ട് മിക്‌സും നാല് സ്പൂണ്‍ ക്രീമും അതിനു മുകളില്‍ ഒരു ചെറിയും വച്ച് അലങ്കരിച്ച് വിളമ്പുക.

Related Topics

Share this story