Times Kerala

ദിവസവും നിലക്കടല കഴിച്ചാല്‍ ?

 
ദിവസവും നിലക്കടല കഴിച്ചാല്‍ ?

നിലക്കടല നിരവധി പോഷകഗുണഗങ്ങള്‍ അടങ്ങിയ ഭക്ഷ്യവിഭവമാണെന്ന എല്ളാവര്‍ക്കുമറിയാം. എന്നാല്‍ അതിന് ആയുസ്സ് കൂട്ടാനും കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ദിവസവും 10 ഗ്രാം നിലക്കടല കഴിച്ചാല്‍ ആയുസ്സ് കൂടുമെന്നാണ് നെതര്‍ലന്റിലെ മാസ്ട്രിറ്റ് സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്.1986 മുതല്‍ സര്‍വകലാശാല ഇതുമായി ബന്ധപ്പെട്ട പഠനത്തിലായിരുന്നു. 55നും 69നും ഇടയില്‍ പ്രായമുള്ള 1,20,000 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഉത്തമമാണ് നിലക്കടല. ഇത് സ്ഥിരമായി കഴിച്ചാല്‍ മരണനിരക്ക് കുറയ്ക്കാനാകുമെന്നും സര്‍വകാലാശാലയിലെ പ്രോജക്ട് തലവന്‍ പ്രൊഫ. പിയറ്റ് വാന്‍ ഡെന്‍ ബ്രാന്‍ഡിറ്റ് പറഞ്ഞു. അര്‍ബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പിടിപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ നിലക്കടലയ്ക്കാവുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Related Topics

Share this story