Times Kerala

തൊലി കറുത്ത പഴം കഴിച്ചാല്‍…..!

 
തൊലി കറുത്ത പഴം കഴിച്ചാല്‍…..!

കടകളില്‍നിന്നും പഴങ്ങള്‍ വാങ്ങുമ്പോള്‍ തൊലി കറുത്ത പഴങ്ങള്‍ വേണ്ടെന്ന് പറയല്ലേ….കറുത്ത തൊലിയുള്ള പഴത്തിന് ഗുണങ്ങള്‍ ഏറെയാണ്. കേടായിരിക്കാം എന്ന ചിന്തയാണ് കറുത്ത തൊലിയുള്ള പഴം വാങ്ങാതിരിക്കാനുള്ള പ്രധാന കാരണം.

നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തൊലി കറുത്തതായി കാണപ്പെടുന്നത്. തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.

നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. നല്ലതുപോലെ പഴുത്ത പഴം പെട്ടന്നു ദഹിക്കുന്നു. ഇത്തരം പഴങ്ങള്‍ ബി.പി. പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

ഇതില്‍ മഗ്‌നീഷ്യവും, പൊട്ടാസ്യവും നല്ല രീതിയില്‍ അടങ്ങിയിട്ടുള്ളതിനാലാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. തൊലി കറുത്ത പഴങ്ങളില്‍ ഹീമോഗ്‌ളോബിന്റെ അളവ് കൂടുതലായിരിക്കും. ഇത് അനീമിയായ്ക്കുള്ള പരിഹാരമാണ്.

പഴുപ്പു കുറഞ്ഞ പഴം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ശരീരത്തില്‍ പെട്ടന്ന് ഊര്‍ജ്ജം ഉണ്ടാക്കാനും നല്ല ഉറക്കം ലഭിക്കാനും തൊലി കറുത്ത പഴങ്ങള്‍ കഴിക്കുന്നതു മൂലം ഇട വരുന്നു.

Related Topics

Share this story