മാറിയ ജീവിത ശൈലിയും ഒന്നിനും സമയം തികയാതെയുള്ള തിരക്കേറിയ ജീവിതവും ഏറ്റവും കൂടുതൽ മാറ്റി മറിച്ചത് നമ്മുടെ ഭക്ഷണ രീതിയെയാണ്.പാശ്ചാത്യരീതികളുടെ കടന്നു വരവും ഇതിനൊരു കാരണമായി.ജോലി തിരക്കുകളിലും മറ്റുമായി മുഴുകി പോകുമ്പോൾ ഭക്ഷണം പാഴ്സൽ ചെയ്ത് വാങ്ങുന്ന രീതിയാണ് ഇപ്പോൾ.എന്നാൽ ഇത്തരം ആഹാരങ്ങളുടെ നിരന്തരമായ ഉപയോഗം ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന് അറിയാമെങ്കിലും ഇത് ഒരു ശീലമാകുകയാണ്.വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ രുചിയേക്കാളേറെ പലർക്കും, പ്രത്യേകിച്ചും കുട്ടികൾക്ക് ഇഷ്ടവും ഇത്തരം കൃതൃമ രുചികളോടാണ്.ആരോഗ്യം നിലനിർത്താൻ ഇവ ആഹാരത്തിൽ നിന്നും ഒഴുവാക്കാം.
സോസ്
പലർക്കും ആഹാരത്തിനൊപ്പം സൈഡായി സോസ് വേണം.കടകളിൽ നിന്നും വീട്ടിലെത്തിക്കുന്ന ടൊമാറ്റോ സോസ് ,ചില്ലി സോസ് തുടങ്ങിയവയിൽ അടങ്ങിരിക്കുന്നത് കൃതൃമ നിറങ്ങളും മറ്റുമാണ്.ഇവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണ്.ഇത്തരം സോസുകൾ ഒഴിച്ചുകൂടാൻ പറ്റാത്തവർക്ക് ഇത് വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കാം.
ഫ്രഞ്ച് ഫ്രയിസ്
എണ്ണയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിനു ഒരു ചോദ്യ ചിന്ഹമാണ്.പലരും ഇടവേളകളിൽ കഴിക്കാൻ ആഗ്രഹിക്കുന്ന സ്നാക്സ് ഇപ്പോൾ ഫ്രഞ്ച് ഫ്രയിസാണ്.എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുകയാണ് ചെയുന്നത്.
നഗ്ഗെറ്റ്സ്
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊന്നാണ് ചിക്കൻ,ഫിഷ് നഗ്ഗെറ്റ്സ്.പലപ്പോഴും ദിവസങ്ങൾ പഴക്കം ചെന്ന മാംസമാകാം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ ഇതും ഒരു കാരണമാകും.
ഫ്രൂട്ട് സിറപ്പ്
ആകർഷണീയമായ നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ് ഫ്രൂട്ട് സിറപ്പുകൾ.സോസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പോലെ നിറങ്ങൾ ചേർത്തുണ്ടാക്കുന്ന ഇവയും അപകടകാരിയാണ്.പ്രമേഹത്തിനു വരെ ഇത് വഴിതെളിക്കും.
സോഡ
ദാഹ ശമനിയായി സോഡ കുടിക്കാൻനും ലൈം ജ്യൂസിനൊപ്പം സോഡ ചേർക്കുന്നതും ഇഷ്ട്ടപ്പെടുന്ന ധാരാളം പേർ ഉണ്ട്.എന്നാൽ പലപ്പോഴും സോഡ നിർമിക്കുന്നത് ശുദ്ധജലം കൊണ്ടാവണമെന്നില്ല.ഇത്തരം ശീലം ഒഴുവാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്.