Times Kerala

കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍

 
കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍

ഗര്‍ഭപാത്രത്തില്‍‌ കുഞ്ഞ് എന്തെടുക്കുന്നു. ഒരു കുഞ്ഞു സുന്ദരന്‍ (സുന്ദരി) വളര്‍ച്ച നേടുന്നതിനപ്പുറം എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? കുഞ്ഞ് വളരുകയും അവയവങ്ങളുടെ വികാസം നേടുകയും മാത്രമല്ല. നിങ്ങളുടെ ഡോക്ടര്‍ പറയാത്ത പല കാര്യങ്ങളും അവിടെ സംഭവിക്കുന്നുണ്ട്.

കരച്ചില്‍ കേള്‍ക്കുമ്പോള്‍ ദുഖം തോന്നാമെങ്കിലും കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോളും കരയാറുണ്ട് എന്നതാണ് വാസ്തവം. ഗര്‍ഭകാലത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ എടുക്കുന്ന ഡിജിറ്റല്‍ അള്‍ട്രാ സൗണ്ടുകള്‍ കുഞ്ഞുങ്ങള്‍ വായ തുറക്കുന്നതായും കണ്ണീര്‍ പൊഴിക്കുന്നതായും, ചുണ്ടുകള്‍ ഇളക്കുന്നതായും, ക്രമമില്ലാതെ കിതയ്ക്കുന്നതായും കാണിക്കുന്നു. ഇത് കരയുന്നതിന്‍റെ സൂചനയാണ്.

ഓര്‍മ്മശക്തി ഹെല്‍സിങ്കി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഗര്‍ഭപാത്രത്തിലിരിക്കേ ചില പ്രത്യേക ഗാനങ്ങള്‍ കേള്‍ക്കുന്ന കുഞ്ഞ് ജനിച്ചതിന് ശേഷം അതേ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍, അവരുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതായി ഇസിജി വഴി കണ്ടെത്തി. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ഓര്‍മ്മശക്തിയുണ്ടെന്ന് പറയുന്നത് ഇത് കാരണമാണ്.

രുചി തിരിച്ചറിയുന്നു ‘പീഡിയാട്രിക്സില്‍’ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഗര്‍ഭകാലത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ക്യാരറ്റ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അവ കഴിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങളേക്കാള്‍ പച്ചക്കറി ഇഷ്ടപ്പെടുന്നവരായിരിക്കും. ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന് ഭക്ഷണം കഴിക്കാനാവില്ലെങ്കിലും അമ്മ കഴിക്കുന്ന ആഹാരം അംനിയോട്ടിക് ദ്രാവകത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അത് കുഞ്ഞിന്‍റെ താല്പര്യത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും.

നിങ്ങളെ ശ്രവിക്കുന്നു കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കേള്‍ക്കാനാവും എന്ന കാരണത്താലാണ് ഗര്‍ഭസംസ്കാര്‍ ശ്ലോകങ്ങള്‍ ഉരുവിടണമെന്ന് പറയുന്നത്. ഇത് കുഞ്ഞുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കും. ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് അമ്മമാര്‍ ചില പ്രത്യേക ശ്ലോകങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉരുവിട്ട് കൊടുത്തപ്പോള്‍ അവരുടെ ഹൃദയമിടിപ്പ് നിരക്ക് കുറയുകയും, അപരിചിതര്‍ ഇത് ചെയ്തപ്പോഴും ഇത് തന്നെ സംഭവിക്കുകയും ചെയ്തു. ഇത് വഴി അമ്മയുടെ ശബ്ദമോ ചലനങ്ങളോ അല്ല കുഞ്ഞുങ്ങള്‍ എല്ലാ ശബ്ദവും ശ്രദ്ധിക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്.

മാനസിക സമ്മര്‍ദ്ധത്തോടുള്ള പ്രതികരണം ഗര്‍ഭകാലത്ത് അമ്മമാര്‍ റിലാക്സ് ചെയ്യണമെന്നും ശാന്തമായി ഇരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നതിന് പിന്നില്‍ പ്രസക്തമായ കാരണമുണ്ട്. ലങ്കാസ്റ്റര്‍, ഡുറാം എന്നീ യൂണിവേഴ്സിറ്റികളില്‍ നടത്തിയ രണ്ട് വ്യത്യസ്ഥ പഠനങ്ങളില്‍ അമ്മയുടെ നെഗറ്റീവായ വികാരങ്ങളും സമ്മര്‍ദ്ധങ്ങളും കുഞ്ഞുങ്ങളെ അസ്വസ്ഥരാക്കുകയും അപ്പോള്‍ അവര്‍ തങ്ങളുടെ ഇടത് കൈകൊണ്ട് മുഖം മറയ്ക്കുമെന്നും പറയുന്നു. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അത്ര ചെറുപ്പത്തിലേ സമ്മര്‍ദ്ധത്തിലേക്ക് തള്ളിവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ റിലാക്സ് ചെയ്യുകയും ശാന്തമായിരിക്കുകയും ചെയ്യുക.

പ്രതികരണശേഷി ലങ്കാസ്റ്റര്‍, ഡുറാം യൂണിവേഴ്സ്റ്റികളിലെ പഠനം അനുസരിച്ച് 24 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പോലും ചിരി പോലുള്ള ദ്വിമാന പ്രതികരണങ്ങള്‍ നടത്താനാവുമെന്നും, 36 ആഴ്ചയാകുമ്പോള്‍ പുരികങ്ങള്‍ ചുളിക്കാനാവുമെന്നും കാണിക്കുന്നു.

Related Topics

Share this story