Times Kerala

റെഡ്മി കെ20, റെഡ്മി കെ20 പ്രോ സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍

 
റെഡ്മി കെ20, റെഡ്മി കെ20 പ്രോ സ്മാര്‍ട്ഫോണുകള്‍ വിപണിയില്‍

ഷാവോമിയുടെ റെഡ്മി കെ20, റെഡ്മി കെ20 പ്രോ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മേയില്‍ ചൈനയിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ ഇന്ന് അവതരിപ്പിച്ച രണ്ട് ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തും.

ഫുള്‍എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, അത്യാകര്‍ഷകമായ രൂപകല്‍പന, പോപ്പ് അപ്പ് സെല്‍ഫി ക്യാമറ, എന്നിവയെല്ലാം കെ20 ഫോണുകളുടെ മുഖ്യ സവിശേഷതകളാണ്. കാര്‍ബണ്‍ ബ്ലാക്ക്, ഫ്ളെയിം റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കെ20, കെ20 പ്രോ ഫോണുകള്‍ വിപണിയിലെത്തുക

ഡ്യുവല്‍ സിം സൗകര്യത്തോടുകൂടിയുള്ള റെഡ്മി കെ20 സ്മാര്‍ട്ഫോണില്‍ ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസ് ആണുള്ളത്. ആറ് ജിബി റാം ശേഷിയുണ്ട്. 128 ജിബി വരെ സ്റ്റോറേജ് സൗകര്യവും ലഭിക്കും. 48 മെഗാപിക്സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ റെഡ്മി കെ20 ഫോണിലുള്ളത്. എഫ് 1.75 അപ്പേര്‍ച്ചറിലുള്ള 48 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 582 സെന്‍സറാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടാതെ 13 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും, എട്ട് മെഗാപിക്സല്‍ സെന്‍സറുമാണ് ട്രിപ്പിള്‍ ക്യാമറയിലുള്ളത്. 20 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ.4000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

റെഡ്മി കെ20 യുടേത് പോലെ റെഡ്മി കെ20 പ്രോയില്‍ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ആണുള്ളത്. എട്ട് ജിബി റാം ശേഷിയില്‍ 256 ജിബി വരെ സ്റ്റോറേജ് സൗകര്യമുണ്ടാവും. റെഡ്മി കെ20 പ്രോയുടെ ട്രിപ്പിള്‍ ക്യാമറയില്‍ 48 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 586 സെന്‍സര്‍, 13 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ലെന്‍സ്, എട്ട് മെഗാപിക്സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 20 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 4000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 27 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുണ്ട്.

Related Topics

Share this story