Times Kerala

കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ കത്തി; ഒരാള്‍ മരിച്ചു

 

കോയമ്പത്തൂര്‍: കൊച്ചിയിലേക്ക് വരുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്.

കുടുംബത്തോടൊപ്പമായിരുന്നു ഇയാള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. തീപടരുന്നത് കണ്ട് ദിലീപ്കുമാര്‍ കാര്‍ നിര്‍ത്തി ഭാര്യയേയും രണ്ട് കുട്ടികളേയും രക്ഷപെടുത്തിയെങ്കിലും സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്.

കോയമ്പത്തൂര്‍ മധുക്കരൈ എല്‍ആന്‍ടി ജങ്ഷന് സമീപത്തുവച്ച് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കെഎല്‍-7 രജിസ്ട്രേഷന്‍ റിറ്റ്സ് കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയപ്പെടുന്നു

Related Topics

Share this story