Times Kerala

15 പേരുടെ ജീവനെടുത്ത കൊമ്പനെ വെടിവച്ചു കൊന്നു

 

റാഞ്ചി: പതിനഞ്ചു പേരുടെ ജീവനെടുത്ത കൊലയാളി കൊമ്പനെ വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവെച്ചു വീഴ്ത്തിയത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം.കൊമ്പന്റെ ആക്രമണത്തില്‍ പതിനൊന്നു ജാര്‍ഖണ്ഡ് സ്വദേശികളും, നാലു ബിഹാറികളുമാണ് കൊല്ലപ്പെട്ടത്. കൂട്ടം തെറ്റി ഒറ്റപ്പെട്ട ആനയ്ക്ക് കാട്ടിലേയ്ക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ഇറങ്ങുകയായിരുന്നു. അധികാരികളുടെ നിര്‍ദേശപ്രകാരമാണ് ആനയെ വെടിവച്ചു വീഴ്ത്തിയത്.ആനയെ പിടികൂടി കാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ടതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍ ആര്‍ സിങ് അറിയിച്ചു. ആനയെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും പങ്കെടുത്തു. പഹാരിയ ഗോത്രവിഭാഗങ്ങള്‍ ജീവിക്കുന്ന മേഖലയിലായിരുന്നു ആന ചുറ്റിത്തിരിഞ്ഞിരുന്നത്.

Related Topics

Share this story