Times Kerala

വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ടി​ല്‍ കു​വൈ​ത്തി​ലി​റ​ങ്ങാ​൯ ശ്രമിച്ച ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ അ​റ​സ്​​റ്റി​ല്‍; പിടിയിലായത് ഇ​ന്‍​റ​ര്‍​പോ​ളി​ന്റെ വാണ്ടഡ് ലിസ്റ്റിൽപ്പെട്ടയാൾ  

 
വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്പോ​ര്‍​ട്ടി​ല്‍ കു​വൈ​ത്തി​ലി​റ​ങ്ങാ​൯ ശ്രമിച്ച ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ അ​റ​സ്​​റ്റി​ല്‍; പിടിയിലായത് ഇ​ന്‍​റ​ര്‍​പോ​ളി​ന്റെ വാണ്ടഡ് ലിസ്റ്റിൽപ്പെട്ടയാൾ  

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ ഇ​ന്ത്യ​ന്‍ പാസ്സ്‌പോർട്ട് ഉപയോഗിച്ച് കു​വൈ​ത്തി​ലി​റ​ങ്ങാ​൯ ശ്രമിച്ച ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പിടിയിലായി. ധാ​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ബംഗ്ലാദേശ് സ്വദേശിയെ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടുക്കുകയായിരുന്നു.

നാ​ട്ടി​ല്‍ ക്രി​മി​ന​ല്‍ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നാ​ല്‍ ഇ​ന്‍​റ​ര്‍​പോ​ളി​ന്റെ വാ​ന്‍​ഡ​ഡ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ത്യ​ന്‍ പാ​സ്​​പോ​ര്‍​ട്ട്​ ഉ​പ​​യോ​ഗി​ച്ച്‌​ കു​വൈ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ ശ്ര​മം വി​ഫ​ല​മാ​യ​ത്.

മുൻപോ മ​റ്റൊ​രു കേ​സി​ല്‍ കു​വൈ​ത്തി​ല്‍​നി​ന്നു നാ​ടു​ക​ട​ത്ത​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ര്‍​ക്ക് വി​സ വി​ല​ക്കു​ള്ള​തി​നാ​ല്‍ ആ ​രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പേ​രെ നേ​രത്തേ​യും വ്യാ​ജ ഇ​ന്ത്യ​ന്‍ പാ​സ്​​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച്‌​ കുവൈത്തി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related Topics

Share this story