Times Kerala

വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ കോഴിക്കോട് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയാക്കി നിയമിച്ചു

 

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ  സര്‍വ്വീസില്‍ നിന്നും സസ്‌പെനടും ചെയ്തിരുന്നു.

കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യത്തിലറങ്ങിയതോടെയാണ് പാര്‍ട്ടി നേതൃത്വം, ബിജെപി പാര്‍ട്ടി ഓഫീസ് സെക്രട്ടറിയായി നിയമനം നല്‍കിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഇയാളെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യം അംഗീകരിച്ചില്ല. വിമര്‍ശനങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇയാളെ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി കോഴിക്കോട് ഓഫീസ് സെക്രട്ടറിയായി ഇയാള്‍ക്ക് നിയമനം നല്‍കുന്നത്.

Related Topics

Share this story