Times Kerala

കളിച്ചത് മതി, ഇനി കുടുംബം നോക്കാം …വിരമിക്കല്‍ ചർച്ചകൾക്കിടയിൽ ധോണിയുടെ മാതാപിതാക്കൾ പറയുന്നു

 
കളിച്ചത് മതി, ഇനി കുടുംബം നോക്കാം …വിരമിക്കല്‍ ചർച്ചകൾക്കിടയിൽ ധോണിയുടെ മാതാപിതാക്കൾ പറയുന്നു

ഏകദിന ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ ചർച്ചയായ വിഷയമാണ് മുൻ നായകൻ ധോണിയുടെ വിരമിക്കൽ. ലോകകപ്പ് കഴിഞ്ഞു ധോണി വിരമിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വിരമിക്കല്‍ ചര്‍ച്ചകള്‍ ഒന്നു കൂടി കൊഴുക്കാന്‍ തുടങ്ങി.

എന്നാല്‍ ഇപ്പോൾ ധോണി കളി മതിയാക്കണമെന്ന് പറയുന്നത് മറ്റാരുമല്ല, താരത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന്‍ ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. ഈ വലിയ വീട് ആരു നോക്കുമെന്നാണ് മാതാപിതാക്കളുടെ ചോദ്യം. ഇത്രയും കാലം വീട് നോക്കിയ നിങ്ങള്‍ക്കു ഒരു വര്‍ഷം കൂടി അത് തുടര്‍ന്നു കൂടേയെന്നും താന്‍ ചോദിച്ചെന്നും കേശവ് ബാനര്‍ജി പറഞ്ഞു.

Related Topics

Share this story