Times Kerala

എങ്ങനെ മുടി ചീകണമെന്ന് അറിയണം

 
എങ്ങനെ മുടി ചീകണമെന്ന് അറിയണം

കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി ചീകുന്നതിൽ പോലും പ്രത്യേക ശ്രദ്ധ കൊടുത്താൽ മുടി പൊഴിയാതെ നോക്കാവുന്നതാണ്.

കരുത്തുള്ള മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി ചീകുന്നതിൽ പോലും പ്രത്യേക ശ്രദ്ധ കൊടുത്താൽ മുടി പൊഴിയാതെ നോക്കാവുന്നതാണ്. മുടി നന്നായി ഉണങ്ങിയതിനു ശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോൾ മുടിയുടെ അറ്റം വിണ്ടു കീറാന്‍ സാധ്യതയുണ്ട്. നല്ല വിടവുള്ള ചീപ്പു കൊണ്ട് മുടി ചീകുക. രക്തയോട്ടം വർദ്ധിക്കും. ഒപ്പം മുടിയുടെ കരുത്തും കൂടും. ധാരാളം വെള്ളം കുടിക്കുക.

നനഞ്ഞ തലമുടി ശക്തിയായി ചീകരുത്. കഴിവതും മുടിയെ തനിയെ ഉണങ്ങാന്‍ അനുവദിക്കുക. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. ആദ്യം തല മുന്നോട്ടേക്ക് കുനിച്ച്‌ ശിരോചര്‍മ്മം മുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോൾ മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇങ്ങനെ ചീകുന്നത് മസാജിംഗിന് തുല്യമാണ്. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും.

Related Topics

Share this story