Times Kerala

ആസ്ത്മയെ ഒഴിവാക്കാൻ 8 മാർഗങ്ങൾ…

 
ആസ്ത്മയെ ഒഴിവാക്കാൻ 8 മാർഗങ്ങൾ…

ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ആസ്തമ. എത്ര ചികിത്സ നടത്തിയാലും പൂര്‍ണമായ ഒരു മോചനം ഒരിക്കലും ആസ്ത്മയ്ക്ക് ലഭിയ്ക്കുന്നില്ല എന്നതാണ് സത്യം.
എന്നാല്‍ ആസ്ത്മയെ എന്നന്നേക്കുമായി തുരത്താനും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഭക്ഷണ കാര്യത്തില്‍ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇതുവഴി ആസ്ത്മയെ പൂർണമായും ശരീരത്തിൽ നിന്നും തുരത്താനും ആരോഗ്യം വീണ്ടെടുക്കാനും കഴിയും. അവ എന്തൊക്കെയാണ് എന്ന നമുക് നോകാം.

ചീര:
സ്ഥിരമായി ചീര കഴിയ്ക്കുന്നത് എന്നന്നേക്കുമായി ആസ്തമയെ തുരത്താന്‍ ഉള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് അതിനാൽ ആസ്തമ രോഗികൾ ചിര ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചിരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ കൂടാതെ ഉയർന്ന അളവിൽ ചിരിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി എന്നിവ ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

ഇഞ്ചി:
ഒരുപാട് ആരോഗ്യ മൂല്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഔഷധമാണ് ഇഞ്ചി. ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി ഉത്തമാമായ ഒരു മരുന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുക.

ആവക്കാഡോ:
ആസ്തമയെ നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ് ആവക്കാഡോ. ഗ്ലൂട്ടാത്തിയോണ്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു. ഇതിൽ ധാരാളം ആന്റി ഓക്‌സിഡന്റെ.

വെള്ളം:
പലപ്പോഴും ആസ്ത്മയുടെ മൂല കാരണം എന്ന് പറയുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ആസ്ത്മ എന്ന് പറയുമ്പോള്‍ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് മനസ്സിലാക്കുക.

പഴം:
സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത് ആസ്ത്മയുള്ളവര്‍ പവം കഴിയ്ക്കരുതെന്നാണ്. എന്നാല്‍ പഴത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചണവിത്ത്:
ചണവിത്താണ് മറ്റൊരു അത്ഭുത മരുന്ന്. ചണവിത്ത് ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ധാരാളം ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ആന്റി ആസ്മ ഡയറ്റ് എന്നാണ് ചണവിത്ത് അറിയപ്പെടുന്നത് തന്നെ.

ആപ്പിള്‍:
ആപ്പിളാണ് ആസ്ത്മയ്ക്ക് മറ്റൊരു പരിഹാരം. ആസ്തമയെ ഇല്ലാതാക്കാന്‍ 50ശതമാനം വരെ സാധ്യതയാണ് ആപ്പിളിനുള്ളത്. ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് നമ്മുടെ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കും.

മഞ്ഞള്‍:
ഏത് മാറാത്ത രോഗത്തിനും മഞ്ഞളില്‍ പ്രതിവിധിയുണ്ട്. മഞ്ഞള്‍ കൂടുതല്‍ കഴിയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

എന്നാല്‍ ആസ്ത്മ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും:
പാലും പാലുല്‍പ്പന്നങ്ങളും ആസ്തമ രോഗികള്‍ പ്രധാനമായും ഒഴിവാക്കണം. പാലിന്റേയും പാലുല്‍പ്പന്നങ്ങളുടേയും ഉപയോഗം ആസ്ത്മയെ ക്ഷണിച്ച് വരുത്തും.

മുട്ട:
മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ആസ്ത്മ രോഗികള്‍ കഴിയ്ക്കുന്നത് നല്ലതല്ല. മുട്ട കഴിയ്ക്കുന്നത് ആസ്ത്മ രോഗികള്‍ ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നു.

ഗോതമ്പ്:
ഗോതമ്പ് ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ ഭക്ഷണ രീതിയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ ആസ്ത്മ രോഗികള്‍ ഗോതമ്പ് കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക

Related Topics

Share this story