Times Kerala

വയറിനു ചുറ്റും അടിയുന്ന കൊഴുപ്പകറ്റാന്‍ ദിവസവും കുടിക്കാവുന്ന അഞ്ച് പാനീയങ്ങള്‍

 
വയറിനു ചുറ്റും അടിയുന്ന കൊഴുപ്പകറ്റാന്‍ ദിവസവും കുടിക്കാവുന്ന അഞ്ച് പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറക്കാന്‍ സഹായകമാകുന്ന പാനീയങ്ങള്‍ നിരവധി. കേരളീയര്‍ ചായയും കാപ്പിയും കുടിക്കാനാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. എന്നാല്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നു.

പൈനാപ്പിള്‍ ജ്യൂസിലെ എന്‍സൈം മെറ്റബോളിസത്തെ സഹായിക്കുന്നു. അതുകൊണ്ട് പൈനാപ്പിള്‍ ജ്യൂസ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറക്കാന്‍ സഹായകമാണ്. പെപ്പര്‍മിന്റ് ടീ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ സഹായിക്കുന്നു. ദഹനപ്രക്രിയ വേഗത്തിലാകുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിന്റെ അളവ് കുറക്കും. ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും കറുവാപ്പട്ടയും ചേര്‍ത്ത് ദിവസവും രാവിലെ കുടിക്കുന്നത് നല്ലതാണ്.

ആലില വയര്‍ സ്ത്രീകള്‍ക്ക് ഒരഴകാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ വയര്‍ അല്പം ചാടിയാല്‍ ആകുലതയാണ്. അഴക് അളവ് നോക്കുന്നവര്‍ക്ക് മാത്രമല്ല, ആരോഗ്യം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കും വയര്‍ ചാടുന്നത് ആകുലതയാണ്. ദിവസവും കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ ശരീരം ഉപയോഗിച്ച് കഴിഞ്ഞ് ബാക്കിയുള്ളവയാണ് വയറില്‍ കൊഴുപ്പായി അടിയുന്നത്.

പാടത്ത് പറമ്പിലും കിളച്ചും അമ്മിയിലും ഉരലിലും അരച്ചും ഇടിച്ചുമെല്ലാം പണിയെടുത്തിരുന്ന കാലത്ത് ഇതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. അധ്വാനമൊന്നുമില്ലാത്ത ജീവിത രീതിയില്‍ വ്യായാമം, ഭക്ഷണനിയന്ത്രണം തുടങ്ങി 18 അടവും പയറ്റാന്‍ തയ്യാറാണ് അധികംപേരും.

Related Topics

Share this story