Times Kerala

കരിക്കിന്‍ വെള്ളം തേന്‍ ചേര്‍ത്തു കുടിച്ചാലോ….?

 
കരിക്കിന്‍ വെള്ളം തേന്‍ ചേര്‍ത്തു കുടിച്ചാലോ….?

നമ്മൾ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു പാനീയമാണ് കരിക്കിൻ വെള്ളം അഥവാ ഇളനീർ എന്നും പറയാം. കരിക്കിന്‍ വെള്ളം വെറുതെ കുടിയ്ക്കുന്നതു തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ അതിൽ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ ഇരട്ടി ഗുണം.

കരിക്കിന്‍വെള്ളത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ദാഹം മാറ്റാന്‍ മാത്രമല്ല, ശരീരത്തിന് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ധാരാളം ഇലക്ട്രോളൈറ്റുകളുള്ള പ്രകൃതിദത്ത പാനീയമെന്നു പറയാം. കരിക്കിന്‍ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ എന്നിവ ശരീരത്തിനു ലഭ്യമാക്കാന്‍ സഹായിക്കുന്നു. കോശങ്ങളുടെ ഫ്രീ റാഡിക്കല്‍ ഇഫക്ട് തടയുന്നു. ഇത് ചര്‍മത്തിനു ചെറുപ്പം നല്‍കും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ അണുബാധകള്‍ തീര്‍ക്കാനുള്ള പ്രകൃതിദത്ത ഔഷധമാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം.

പ്രകൃതിദത്ത പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് തേൻ. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും രക്തധമനികളില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പു നീക്കം ചെയ്ത് ഹൃദയപ്രശ്‌നങ്ങളേയും തടയാനും തേനിനു കഴിവുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി സ്വാഭാവിക വഴിയില്‍ ഇരട്ടിപ്പിക്കാൻ തേന്‍ & കരിക്കിന്‍വെള്ളമിശ്രിതം വഴി കഴിയുന്നു. കിഡ്‌നിയിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊരു വഴികൂടിയാണ് തേന്‍ & കരിക്കിന്‍വെള്ളമിശ്രിതം. ഇതുവഴി ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളും അകറ്റാന്‍ സാധിയ്ക്കും. വെറുംവയറ്റില്‍ തേന്‍, കരിക്കന്‍ വെള്ള മിശ്രിതം കുടിയ്ക്കുന്നത് ശരീരത്തിന് ധാരാളം ഊര്‍ജം നൽകുകയും ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Related Topics

Share this story