Times Kerala

ഹൃദയാഘാതത്തിനു മുമ്പേ ഹൃദയത്തെക്കുറിച്ച് അറിയേണ്ടത്

 
ഹൃദയാഘാതത്തിനു മുമ്പേ ഹൃദയത്തെക്കുറിച്ച് അറിയേണ്ടത്

ഹൃദയം ഒരു ക്ലോക്ക് പോലെയാണ്. അതിന്റെ പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും ഇല്ലതാകം. എന്നാല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനം സ്ഥിരമാക്കി നിര്‍ത്തുന്ന ബാറ്ററിയുടെ ശേഷി കുറയുന്നത് അനുസരിച്ച് ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഹൃദയം പണിമുടക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകും. ഇതിനെ അവഗണിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നീടങ്ങോട്ടുള്ള ജീവിതശൈലി ഇരുട്ടിവെളുക്കുന്നതുപോലെ മാറിമറിയും. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതു മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. തുടര്‍ന്ന് ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇന്നത്തെ തൊഴില്‍രീതിയും ശൈലിയും സാധാരണക്കാരില്‍ അമിത ക്ഷീണമുണ്ടാക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ മസിലുകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും അധാരണമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയത്തിന് ആവശ്യമായ രക്തം ലക്ഷിക്കുന്നില്ലെന്ന് മനസിലാക്കുക.

ശ്വാസോച്ഛ്വാസത്തില്‍ പൊടുന്നനെയുണ്ടാകുന്ന തടസം ഹൃദയാഘാതത്തിനുള്ള കാരണമാകാം. രക്തധമനികളെയും ഹൃദയത്തേയും ബന്ധിപ്പിക്കുന്ന സംവിധാനവും ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്ന സംവിധാനവും പരസ്‍പരം ആശ്രയിക്കുന്നതാണ്. ഹൃദയത്തിന് ആവശ്യമായ രക്തം ലഭിച്ചില്ലെങ്കില്‍ ശ്വാസകോശത്തിലേക്കുള്ള വിതരണം ചെയ്യുന്ന രക്തത്തിന്റെ അളവും കുറയും. ഇത് ശ്വാസോച്ഛ്വാസം തടസപ്പെടാന്‍ ഇടയാക്കും. ഓക്സിജന്‍ വിതരണത്തിലുണ്ടാകുന്ന തടസം ഹൃദയം പണിമുടക്കാന്‍ തുടങ്ങുന്നുവെന്നതിന്റെ സൂചനയാണ്. തണുത്ത കാലാവസ്ഥയില്‍ വിയര്‍ക്കുന്നതും അപ്രതീക്ഷിതമായി തലചുറ്റി മയക്കം അനുഭവപ്പെടുന്നതും ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്നതില്‍ ഹൃദയം പ്രയാസമനുഭവപ്പെടുന്നതിന്റെ ലക്ഷണമാണ് പെട്ടെന്ന് മോഹാലസ്യപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

നെഞ്ചില്‍ ഭാരവും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തുന്നതിലുണ്ടാകുന്ന തടസം മൂലമുണ്ടാകുന്നതാണ്. നെഞ്ചിലും വാരിയെല്ലിന്റെ ഭാഗങ്ങളിലും ഭാരവും വേദനയും അനുഭവപ്പെടാം. ശ്വാസം എടുക്കുമ്പോള്‍ ഹൃദയഭാഗത്തും വേദനയുണ്ടാകും. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ ചെറുതാകുന്നതിനെ തുടര്‍ന്ന് രക്തചംക്രമണം തടസപ്പെടുന്നതാണ് അസാധാരണ ക്ഷീണത്തിനും തളര്‍ച്ചക്കും കാരണം. കഴുത്തിനെ താഴെയും തോളുകളിലും തലക്കും നെഞ്ചിന്റെ പിന്‍ഭാഗത്തും വേദന അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. മനംപിരട്ടല്‍, ഛര്‍ദി, വയറുവേദന, ദഹനക്കുറവ് എന്നിവ പ്രത്യേക കാരണങ്ങളില്ലാതെ വരികയാണെങ്കില്‍ ഇതും ചിലപ്പോള്‍ ഹൃദയാഘാത ലക്ഷണമായി എടുക്കാം.

Related Topics

Share this story