Times Kerala

പാരസെറ്റമോൾ അധികമായാൽ വിഷം..!!!

 
പാരസെറ്റമോൾ അധികമായാൽ വിഷം..!!!

പനി, തലവേദന, ജലദോഷം തുടങ്ങി എല്ലാത്തിനും നമുക്ക്​ ഒറ്റമൂലിയുണ്ട്, പാരസെറ്റമോൾ എന്നാൽ എത്രപേർക്കറിയാം പാരസെറ്റമോൾ ഇതിനൊക്കെ ഫലപ്രദമാണോ എന്ന് ?

വളരെ കുറഞ്ഞ വേദനകൾക്ക്​ മാത്ര​മേ പാരസെറ്റമോൾ ഫലപ്രദമാകൂവെന്ന് അന്താരാഷ്​ട്ര ഗവേഷണ സംഘമായ കൊക്രേയ്​ൻ പറയുന്നു. എന്നാൽ ​പാരസെറ്റമോൾ ഫല​പ്രദമാണോ എന്നതിനെ കുറിച്ചുള്ള പഠനം ഞെട്ടിക്കുന്നതാണ് . നാഡികളിലുണ്ടാകുന്ന വേദന, മുട്ടുവേദന തുങ്ങിയവക്കൊക്കെ സാധാരണയായി നൽകുന്ന മരുന്നാണ്​ പാരസെറ്റമോൾ. ഒരു വർഷം പാരസെറ്റമോൾ കഴിക്കാൻ നിർദ്ദേശിച്ച്​​ ഡോക്​ടർമാർ നൽകുന്നത്​ ഏകദേശം 22.9ദശലക്ഷം കുറിപ്പടികളാണ്​ എന്ന ഞെട്ടിക്കുന്ന കണക്കാണ് അന്താരാഷ്​ട്ര ഗവേഷണ സംഘമായ കൊക്രേയ്​ൻ പുറത്ത് വിട്ടിരിക്കുന്നത്.

ശക്​തമായ നടുവേദനക്ക്​ പാരസെറ്റമോൾ​ ഫലപ്രദമല്ല. അസ്​ഥിക്ഷയം മൂലമുണ്ടാകുന്ന വേദനകളിലൊന്നും പാരസെറ്റമോൾ മാറ്റം വരുത്തുന്നില്ല. ജലദോഷം വന്നാൽ മൂക്കൊലിപ്പ്​ കുറക്കാൻ പാരസെറ്റമോളിനാകും. എന്നാൽ തുമ്മൽ, ചുമ , തൊണ്ടവേദന, മറ്റ്​ അസ്വസ്​ഥതകൾ എന്നിവയിൽ നിന്നൊന്നും മോചനം നൽകുന്നില്ല. മൈഗ്രേയിൻെറ വേദനയിൽ ചെറിയ മാറ്റം വരുത്താൻ ​ഇതിനു സാധിക്കുമെങ്കിലും വേദന പൂർണമായും ശമിപ്പിക്കാൻ കഴിയില്ല. മറ്റ്​ വേദന സംഹാരികളുടെ അത്ര ഗുണകരവുമല്ലെന്നാണ്​ പഠനം വ്യക്​തമാക്കുന്നത്​​.

വിവേക ദന്തങ്ങൾ (വിസ്​ഡം ടീത്ത്​) വരു​മ്പോഴുണ്ടാകുന്ന വേദന കുറക്കാൻ പാരസെറ്റമോൾ നല്ലതാണ്​. പാരസെറ്റ​മോളി​ൻെറ സ്​ഥിരമായ ഉപയോഗം ഹൃദയത്തെയും രക്​തധമനികളെയും ബാധിക്കുന്നു. അൾസർ, ഗ്യാസ്​ ട്രബിൾ തുടങ്ങിയ പ്രശ്​നങ്ങൾക്കും കാരണമാകുന്നു.

പാരസെറ്റമോളിൻെറ സ്​ഥിരമായ ഉപയോഗം ചിലരിൽ കരൾ രോഗം ഉണ്ടാക്കുന്നു. നമ്മൾ നിയന്ത്രിക്കേണ്ട വേദന സംഹാരികളിലൊന്നാണ്​ പാരസെറ്റമോൾ എന്നാണ്​ ഗ​വേഷകർ പറയുന്നത്​. മദ്യപാനികൾ പാരസെറ്റമോൾ കഴിക്കുന്നത്​ കരളിനെ പെ​ട്ടെന്നു തന്നെ നശിപ്പിക്കും.

Related Topics

Share this story