Times Kerala

കാപ്പിയിലെ പഞ്ചസാര, ക്യാന്‍സര്‍ സാധ്യത ഇരട്ടി !!!

 
കാപ്പിയിലെ പഞ്ചസാര, ക്യാന്‍സര്‍ സാധ്യത ഇരട്ടി !!!

ക്യാന്‍സര്‍ എന്നത് അധികം പഴയ രോഗമല്ല. ഇരുപതാം നൂറ്റാണ്ടിലെ രോഗമെന്നു വേണമെങ്കില്‍ പറയാം. ഒരു കണക്കില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതശൈലികളും ചുറ്റുപാടുകളും കൊണ്ട് ഉടലെടുത്ത രോഗം.ക്യാന്‍സര്‍ വരുത്തുന്ന, സാധ്യത ഗുരുതരമാക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകം നാം ദൈനംദിന ഭക്ഷണമായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. പഞ്ചസാരയെപ്പറ്റിയാണ് ഈ പറയുന്നത്. പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ് പഞ്ചസാര ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതെങ്ങനെയാണെന്നറിയൂ.

സാധാരണ കോശങ്ങളേക്കാള്‍ 12 മടങ്ങു കൂടുതല്‍ ക്യാന്‍സര്‍ കോശങ്ങള്‍ പഞ്ചസാര സ്വീകരിയ്ക്കും. വളരും. ഇതുപോലെയാണ് ശരീരത്തിലെ അസിഡിറ്റിയും. ശരീരം അസിഡിക്കാണെങ്കില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പെട്ടെന്നു വളരും. ആല്‍ക്കലൈന്‍ മീഡിയത്തില്‍ ഇവയ്ക്കു വളരാന്‍ സാധിയ്ക്കില്ല. പഞ്ചസാര അസിഡിറ്റി ഏറെ കൂടിയ ഒന്നാണ്. ഏതാണ്ട് 6.4 ആണ് ഇതിന്റെ അസിഡിറ്റി. ഫാഗോസൈറ്റോസിസ് എന്നൊരു പ്രക്രിയ ശരീരത്തില്‍ നടക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന പ്രക്രിയയാണിത്. എന്നാല്‍ പഞ്ചസാര കഴിയ്ക്കുന്നത് ഈ പ്രക്രിയ പതുക്കെയാക്കും

10 ടീസ്പൂണ്‍ പഞ്ചസാര ഈ പ്രതിരോധപ്രക്രിയ 50 ശതമാനം കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഇതു സംബന്ധമായി നടത്തിയ ഒരു ടെസ്റ്റില്‍ പഞ്ചസാര കുത്തിവച്ചപ്പോള്‍ ഫാഗോസൈറ്റോസിസില്‍ ആദ്യ ഒരു മണിക്കൂറില്‍ 38 ശതമാനം കുറവു വന്നു. 2 മണിക്കൂര്‍ ശേഷം ഇത് 44 ശതമാനം കുറഞ്ഞു. പിന്നീട് ഫാഗോസൈറ്റോസിസ് സാധാരണ രീതിയിലേയ്ക്കു തിരിച്ചെത്താന്‍ അഞ്ചു മണിക്കൂര്‍ പിടിച്ചു. പഞ്ചസാര അഥവാ മധുരം ശരീരത്തിലെത്തുമ്പോള്‍ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കും. മധുരനിയന്ത്രണത്തിനായി. ഇന്‍സുലിന്‍ ക്യാന്‍സര്‍ കോശത്തിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചു മാറിടത്തിലെ കോശങ്ങള്‍ ഇന്‍സുലിന്‍ കൂടുതല്‍ പെട്ടെന്നു സ്വീകരിയ്ക്കും. അതായത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും അമിതവണ്ണം ക്യാന്‍സറിന്റെ പ്രധാന കാരണമാണ്. പഞ്ചസാര തടി കൂട്ടുന്ന ഒന്നും. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ച് നടത്തിയ പഠനപ്രകാരം ലോകത്തെമ്പാടും അമിതവണ്ണം കാരണം 100,000 പേര്‍ക്കു ക്യാന്‍സര്‍ വരുന്നുണ്ട്.

പഞ്ചസാരയ്ക്കു പകരമുള്ള ആര്‍ട്ടിഫിഷ്യല്‍ ഷുഗറും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇവ സുരക്ഷിതമാണെന്നു കരുതരുത്. പ്രത്യേകിച്ച് ആസ്പാര്‍ട്ടെന്‍, സാക്കറേന്‍, സുക്രേലോസ് തുടങ്ങിയ ഘടകങ്ങളുള്ളവ യൂറിനറി ബ്ലാഡര്‍ ക്യാന്‍സര്‍, ലിംഫോമ, ലുക്കീമിയ തുടങ്ങിയവ വര്‍ദ്ധിപ്പിയ്ക്കും. റിഫൈന്‍ഡ് ഷുഗര്‍ യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്. പകരം തേന്‍ പോലുള്ള സ്വാഭാവിക മധുരങ്ങള്‍ ഉപയോഗിയ്ക്കുക. ക്യാന്‍സര്‍ കോശങ്ങളുടെ പ്രിയതോഴനാണ് പഞ്ചസാരയെന്ന കാര്യം ഓര്‍ക്കൂ, നിങ്ങള്‍ ഓരോ സ്പൂണ്‍ പഞ്ചസായെടുക്കുമ്പോഴും. ക്യാന്‍സറിനുളള ബൂസ്റ്റാണ് പഞ്ചസാര.

Related Topics

Share this story