chem

വേനല്‍ക്കാലത്ത് കൂളായിരിക്കാന്‍

വേനല്‍ അതികമായതോടെ പുറത്തിറങ്ങാനുള്ള ചിന്തയൊക്കെ മാറ്റി വേക്കുകയാണ് പലരും. ഈ തിളയ്ക്കുന്ന ചൂടില്‍ പാട്ടും പാടി കൂളായി ഇരിക്കാന്‍ നമുക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും ?

ഈ കാലാവസ്ഥയില്‍ ചെയ്യേണ്ടതും ചെയ്യാത്തതുമായ കാര്യങ്ങള്‍

എസി ഓണാക്കി തണുപ്പിച്ച് ഏതു സമയവും മുറിക്കുള്ളിലിരിക്കുന്നത് നിങ്ങളെ വിളര്‍ച്ചാ ബാധിതനാക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പകരം, അതിരാവിലെ ചൂട് കുറവുള്ള സമയത്ത് ഉണര്‍ന്ന് പുറത്തിറങ്ങി നടക്കുകയോ പാര്‍ക്കുകളിലോ മറ്റോ കരങ്ങുകയോ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പുതിയൊരു ഉന്മേഷം കിട്ടും. ഇതു നിങ്ങളുടെ ആരോഗ്യകരമായ ഒരു ചിട്ടയുമായി മാറും.

പട്ടുചെല തത്ക്കാലം ഒഴിവാക്കാം. പകരം തണുപ്പ് നല്‍കുന്ന പ്രകൃതിദത്ത കോട്ടണ്‍ ഉപയോഗിക്കുക. വകഭേദമായ ലിലിയന്‍ വേനലില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു വസ്ത്രമാണ്. അറിയാത്ത വസ്ത്രങ്ങള്‍ ഉപയിഗിക്കാനും ശ്രദ്ധിക്കുക.

ജലാംശം ഏറെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. കട്ടിയേറിയ എണ്ണ വിഭവങ്ങള്‍ ഉപേക്ഷിക്കുക കൂടുതല്‍ തണ്ണിമത്തനുകളും വെള്ളരിക്കയുമൊക്കെ കഴിക്കുക. അവ നിങ്ങളുടെ ശരീരത്തെ വൃത്തിയാക്കി വെക്കുകയും വേനലില്‍ സൌഖ്യം പകരുകയും ചെയ്യുന്നു.

സീലിങ്ങ് ഫാനുകളെ മാത്രം ആശ്രയിക്കരുത് വേനലില്‍ സീലിങ്ങ്‌ ഫാന്‍ കൊണ്ട് മാത്രം കാര്യമില്ല. നിലത്ത് വെക്കുന്ന പെടസ്റ്ല്‍ ഫാനുകള്‍ മുറിയിലെ ചൂട് കാറ്റിനെ പുറത്തേക്ക് തള്ളാന്‍ സഹായിക്കും. അങ്ങനെയായാല്‍ മുറിയിലെ തണുത്ത കാറ്റിനെ വട്ടം കറക്കാന്‍ സീലിങ്ങ്‌ ഫാനിന് കഴിയും.

നിങ്ങളുടെ കട്ടില്‍ വിരിപ്പുകള്‍ ഉറങ്ങുന്നതിനു കുറച്ച് മിനിട്ടുകള്‍ക്ക് മുമ്പ് ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി ഫ്രീസറിനുള്ളില്‍ കുറച്ച് നേരം വയ്ക്കുക. അവ തണുത്ത ശേഷം എടുത്ത് കട്ടിലില്‍ വിരിച്ച് സുഖമായി കിടന്നുറങ്ങാം ചൂടിനും, ഈര്‍പ്പത്തിനുമുള്ള പരിഹാരമാനിത്.

നിങ്ങളുടെ ഉപകരണങ്ങള്‍ ചാര്‍ജിനു കുത്തിയിടരുത്. നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് മൊബൈല്‍, ലാപ്ടോപ്, പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജിനായി കുത്തിയിടരുത്. അവ മുറിക്കുള്ളിലെ ചൂട് വര്‍ധിപ്പിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് ഊര്‍ജലോഭവും നടത്താം.

ചൂടിനും തണുപ്പിനും ഇടയില്‍ ഉടനടി മാറ്റം വേണ്ട. ചൂടില്‍ നിന്ന് തനുപ്പിലെക്കും തിരിച്ചുമുള്ള ഉടനടി മാറ്റങ്ങള്‍ ഒഴിവാക്കണം. താപനില മാറ്റത്തോട് നിങ്ങളുടെ ശരീരം പൊരുത്തപ്പെടാനുള്ള സമയം നല്‍കണം.

സണ്‍സ്ക്രീനോ, ഗ്ലാസ്സുകാള, ഒരു കുപ്പി വെള്ളമോ ഇല്ലാതെ വീടിനു പുരത്തിരങ്ങരുത്. നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കാനും കണ്ണുകളെ ചൂടില്‍ നിന്ന് സംരക്ഷിക്കാനും കഴിയും.

വേനലില്‍ ആരോഗ്യത്തെ കുറിച്ച് ഉത്കംന്ണ്ടയുള്ളവര്‍ എപ്പോഴും വെള്ളമയമുള്ളത്‌ കുടിച്ച് കൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം. പഴച്ചാറൊ, കൂള്‍ ദ്രിങ്ക്സോ എന്തുമാകട്ടെ എപ്പോഴും നിങ്ങള്‍ കരുതണം.

കട്ടിയുള്ളതും എണ്ണമയമുള്ളതുമായഭക്ഷണം ഒഴിവാക്കുക. എത്ര കൂടുതല്‍ എണ്ണ ഭക്ഷണം കഴിക്കുന്നുവോ അത്രയധികം നിങ്ങളുടെ ശരീരം വിയര്‍ക്കുകയും ചൂടാകുകയും ചെയ്യും. ഭക്ഷണം ദാഹിപ്പിക്കാനായി നിങ്ങളുടെ ദഹന സംവിധാനം കൂടുതല്‍ പണിയെടുക്കേണ്ടി വരുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്.

ഒന്നും ചെയ്യാന്‍ താത്പര്യമില്ലത്ത്തപ്പോള്‍ നീന്തുകയോ, വായിക്കാന്‍ സമയം കണ്ടെത്തുകയോ ചെയ്യുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.