Times Kerala

ലോകകപ്പ് ഫൈനലിലെ വിവാദ ഓവർ ത്രോ; ആദ്യമായി പ്രതികരിച്ച് ഐസിസി

 
ലോകകപ്പ് ഫൈനലിലെ വിവാദ ഓവർ ത്രോ; ആദ്യമായി പ്രതികരിച്ച് ഐസിസി

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് അഭിപ്രായം പറയാനാവില്ലെന്നുമായിരുന്നു ഐസിസിയുടെ പ്രതികരണം.

ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടിയാണ് ബൗണ്ടറി കടന്നത്. ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി അമ്പയര്‍ കുമാര ധര്‍മസേന ആറ് റണ്‍സ് അനുവദിച്ചിരുന്നു. ഇന്ഗ്ലണ്ട് ലോകകപ്പ് ഉയർത്താൻ കാരണമായത് ഈ ഒരു റൺസായിരുന്നു.

Related Topics

Share this story