ബഹ്റിനിൽ യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കി
Aug 13, 2017, 12:18 IST
ദുബായ്: ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻജിൻ തകരാറിനെ തുടർന്ന് യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കി. എഫ്/എ 18ഇ എന്ന വിമാനത്തിനാണ് എൻജിൻ തകരാറുണ്ടായത്. വിമാനം റണ്‍വേയിൽ നിന്നും തെന്നിമാറി പുറത്തേക്കു പോയതിനെ തുടർന്ന് പൈലറ്റ് പാരച്യൂട്ട് വഴി ചാടി രക്ഷപ്പെട്ടു.