Times Kerala

രോഗങ്ങൾ മാറാൻ എണ്ണ തേച്ചു കുളി

 
രോഗങ്ങൾ മാറാൻ എണ്ണ തേച്ചു കുളി

തലയിൽ എണ്ണതേച്ച് കുളിക്കുന്നത് ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കും. 16 വയസ്സ് വരെ വെളിച്ചെണ്ണയും അതിന് ശേഷം നല്ലെണ്ണയുമാണ് തലയിൽ തേക്കേണ്ടത് . കുളിയെന്നാൽ തലയ്ക്ക് മാത്രം എണ്ണ തേച്ച് കുളി അല്ല. എണ്ണ തേച്ച് കുളി നമ്മുടെ ശരീരത്തിനും ആവശ്യമാണ് പക്ഷെ ഇന്ന് നമ്മളൊക്കെ എണ്ണയുടെ സ്ഥാനത്ത് ക്രീമുകളും ശാംപുകളും ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇവയൊന്നും ആരോഗ്യ സംരക്ഷണത്തിൽ എണ്ണയ്ക്ക് പകരമാകുന്നില്ല. ക്രീമുകളോ ശാംപുവോ സോപ്പോ ഒഴിവാക്കാതെ തന്നെ എണ്ണ ശീലിക്കാവുന്നതാണ്. എണ്ണയുടെ ശരിയായ പ്രയോഗത്തിലൂടെ നീണ്ടു നിൽക്കുന്ന പല രോഗങ്ങളെയും ശമിപ്പിക്കുന്ന വൈദ്യപാരമ്പര്യം കേരളത്തിന്റെ സവിശേഷതയാണ്. മലയാളിയുടെ സംസ്കാരത്തിന്റെതന്നെ ഭാഗമായത് കൊണ്ട് യോജിക്കുന്ന എണ്ണകൾ തിരഞ്ഞെടുക്കാനും തയ്യാറാക്കാനും വീട്ടമ്മമാർക്ക്‌ പോലും അറിയാം. എങ്കിലും വൈദ്യനിർദേശപ്രകാരമേ എണ്ണ ഉപയോഗിക്കാവൂ.

 തലയിൽ എണ്ണ തേയ്ക്കുമ്പോൾ കഫം ഇളകിയിറങ്ങും ഇത് രോഗശമനത്തിന് വഴിയൊരുക്കും. തലയിൽ എണ്ണ തേച്ച് ഇരുന്നാൽ തല തണുക്കുന്നു എന്നത് ഒട്ടുമിക്കവർക്കും അനുഭവമുള്ളതാണ്. ഈ തണുപ്പ് കൊണ്ട് ചിലർക്ക് ഉറക്കമാണ് ലഭിക്കുന്നതെങ്കിലും മറ്റുചിലർക്ക് എണ്ണ തേക്കുന്നതോടുകൂടി തലവേദനയോ ജലദോഷമോ തുമ്മലോ നീരിറക്കമോ തിണ്ടവേദനയോ തുടങ്ങുകയായി. ചിലപ്പോൾ അത് പനിയോ ശ്യാസംമുട്ടോ ആയിമാറുകയും ചെയ്യുന്നു. അതിനാൽത്തന്നെ ആജീവനാന്ദം തലയ്ക്കെണ്ണ ഉപേക്ഷിച്ചവരും ധാരാളമാണ്. എണ്ണകൾ ചില ആളുകളുടെ ശരീരത്തിൽ കഫം വർധിപ്പിക്കുന്നു. കഫം രണ്ടു തരത്തിലാണ് ഉള്ളത്. ആദ്യത്തേത് ചുമക്കുമ്പോഴും തുപ്പുമ്പോഴും പുറത്തുപോകുന്ന കേടുവന്ന കഫാമാണ്. മറ്റേത് കേടുവരുന്നതിനുമുൻപുള്ള ശരീരത്തിന്റെതന്നെ ഭാഗമായി നിൽക്കുന്ന നല്ല കഫമാണ്. എണ്ണ തേക്കുമ്പോഴും മറ്റും ഈ രണ്ട് തരം കഫങ്ങളും ഒരുപോലെ വർധിക്കുന്നു. കേടുവന്ന കഫം ശരീരത്തിലുള്ളവർക്ക് അത് വർധിച്ച് ജലദോഷവും മറ്റുമുണ്ടാക്കുന്നു. ചിലപ്പോൾ കേടുവന്ന കഫം ശരീരത്തിന്റെ ചൂടുകൊണ്ട് ഉണങ്ങിവരണ്ട്‌ ആസ്യസ്ഥതകളൊന്നുമുണ്ടാക്കാതെ സൈനസ് പോലുള്ള അറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാകും. അത്തരക്കാർക്കാണ് ഒരൊറ്റ എണ്ണ തേച്ച് കുളി കൊണ്ട് തന്നെ കഫം നുലഞ്ഞിളകി നീരിളക്കമുണ്ടാക്കുന്നത്. തല കഫത്തിന്റെ പ്രധാനപ്പെട്ട സ്ഥാനമാണ്. നല്ല കഫം സ്വാഭാവികമായ തണുപ്പോടും നനവോടും കൂടി ഉറച്ചിരിക്കുന്ന അവസ്ഥയിൽ രോഗങ്ങൾ ഉണ്ടാക്കുന്നില്ല. മാത്രമല്ല, പ്രതിരോധശേഷി വളരെ ഉയർന്നിരിക്കുകയും ചെയ്യും. ആഹാരത്തിൽ നിന്നോ അദ്ധ്യാനമുള്ള പ്രവൃത്തികളിൽ നിന്നോ ആശങ്ക, വ്യസനം തുടങ്ങിയവ കൊണ്ടോ ശരീരത്തിന്റെ ചൂട് വർധിക്കുമ്പോൾ, കഫത്തിന്റെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് കഫം ഉരുകിയൊലിച്ചുതുടങ്ങുന്നു. ഇത്തരത്തിൽ കഫമിളകിയിട്ടുള്ള നിരവധി രോഗങ്ങളുടെ നിയന്ത്രണത്തിനുള്ള ദീർഘകാലപദ്ധതിയാണ് ലളിതമായ ഈ തലയ്ക്കെണ്ണപ്രയോഗം.നീരിറക്കം മാറ്റിയെടുക്കാം.

ഉഷ്ണം കൊണ്ട് ഉരുകി നീരിറക്കം ഉണ്ടാകുക എന്നത് രക്തവാദത്തിലെ ഒരു പ്രധാന ലക്ഷണമാണ്. ഒരുനാൾ കഴുത്തിനു പിന്നിൽ നീരിറങ്ങി വേദനയുള്ളവർ ആ നീരും വേദനയും തോളിലേക്കും, അവിടുന്ന് കൈമുട്ടുകളിലേക്കും നടുവിനും കാൽമുട്ടിനു വിരലുകളിലും ക്രമേണ ഏതാനുംദിവസങ്ങൾ കൊണ്ട് ഇറങ്ങിയിറങ്ങി വരുന്നു. ഇത്തരത്തിൽ അന്തരീക്ഷത്തിലെയോ ശരീരത്തിനകത്തെത്തന്നെയോ ചൂട്-തണുപ്പ് വൃതിയാനങ്ങൾക്ക് എളുപ്പം വശം വദരാകുന്നതിന് തടയിടാൻ തലയ്ക്കെണ് ശീലിച്ചാൽ സാധിക്കുന്നതാണ്. കുളികഴിഞ്ഞ ഉടനെയും വെയിൽക്കൊണ്ട് വിയർത്താലും മറ്റും നീർത്താഴ്ച്ചയുണ്ടാകുന്നത് ശിരസ്സിലെ കഫം പെട്ടെന്ന് ഒലിക്കുന്ന രൂപത്തിലേക്ക് മാറുന്നത് കൊണ്ടാണ്. ആ നനവൊഴിവാക്കാനാണ് കുളികഴിഞ്ഞാലും മറ്റും രാസ്നാദിചൂർണവും മറ്റും നിറുകയിൽ തിരുമ്മുന്നത്. പൊടി തിരുമ്മിയാൽ ശിരസ്സിലെ നനവെറിയ ഭാഗങ്ങളിൽ വരൾച്ച ഉണ്ടാക്കുവാൻ അതിലെ മരുന്നുകൾക്ക് സാധിക്കുന്നതിനാൽ ജലദോഷവും മറ്റും തുടങ്ങാനുള്ള കാരണങ്ങൾ ഒഴിവാക്കപ്പെടുന്നത്.

Related Topics

Share this story