Times Kerala

ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ പദവി രാജി വെക്കാനൊരുങ്ങി ക്രിസ്റ്റീന ലെഗാര്‍ദെ

 
ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ പദവി രാജി വെക്കാനൊരുങ്ങി ക്രിസ്റ്റീന ലെഗാര്‍ദെ

ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ പദവി രാജി വെക്കാനൊരുങ്ങി ക്രിസ്റ്റീന ലെഗാര്‍ദെ. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനാലാണ് ക്രിസ്റ്റീന ലെഗാര്‍ദെ രാജി വയ്ക്കുന്നത്. സെപ്റ്റംബര്‍ 12 ഓടു കൂടി സ്ഥാനം ഒഴിയുമെന്നും ലെഗാര്‍ദെ പറഞ്ഞു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. തന്‍റെ ഈ തീരുമാനം ഐ.ഐം.എഫിന് ഗുണം ചെയ്യുമെന്നും ഉടന്‍ തന്നെ പുതിയ മാനേജിങ് ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ ആവശ്യമായ നടപടികള്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന് കൈക്കൊള്ളാനാകുമെന്നും ക്രിസ്റ്റീന ലെഗാര്‍ദെ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story