Times Kerala

തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ

 
തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ

ആഫ്രിക്ക: തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ. തന്‍റെ സഹായിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച്‌ വധഭീഷണി മുഴക്കിയെന്നും തന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും വധഭീഷണിയുണ്ടെന്നും ജേക്കബ് സുമ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി. എന്നാല്‍ സുമയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തലവന്‍ പ്രതികരിച്ചു.

രാജ്യത്തിന് പുറത്തുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‍ മന്ത്രിക്കും തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഇന്നലെ ജേക്കബ് സുമ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്‍റിന്‍റെ വാദം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി. അതേസമയം സംഭവം അന്വേഷിക്കുന്ന ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് സുമക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശം നല്‍കി.

Related Topics

Share this story