Times Kerala

ആന്‍ഡ്രോയിഡ് ‘ഒ’ അടുത്തയാഴ്ച എത്തും

 

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഒ (ആന്‍ഡ്രോയിഡ് 8.0) ആഗസ്റ്റ് 21ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗൂഗിളുമായി ബന്ധമുള്ള ചില ട്വീറ്റുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്‍ഡ്രോയിഡ് ഒ യുടെ പൂര്‍ണ രൂപം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ആന്‍ഡ്രോയിഡ് ഒയുടെ ബീറ്റ പതിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. നെക്‌സസ്, ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഈ അപ്‌ഡേറ്റ് നിലവില്‍ ലഭ്യമാണ്. ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് google.com/android/beta എന്ന ലിങ്ക് വഴി ബീറ്റ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ബീറ്റ വെര്‍ഷന്‍ ആയതിനാല്‍ ഇന്‍സ്റ്റാല്‍ ചെയ്യും മുമ്പ് ഫോണിലെ വിവരങ്ങള്‍ ബാക്അപ്പ് ചെയ്ത് വെക്കാന്‍ മറക്കരുത്.

ബാറ്ററി പെര്‍ഫോമന്‍സ് വര്‍ധിക്കും എന്നതാണ് ആന്‍ഡ്രോയിഡ് ഓയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതോടൊപ്പം ഗൂഗിള്‍ ഡുവോ, യൂട്യൂബ് തുടങ്ങിയ ആപ്പുകളിൽ പിക്ചര്‍-ഇന്‍-പിക്ചര്‍ ഓപ്ഷന്‍ ലഭിക്കും. മറ്റു ആപ്ലിക്കേഷനുകള്‍ക്ക് മുകളില്‍ യൂട്യൂബ് വീഡിയോ കാണാനും വീഡിയോ കാള്‍ ചെയ്യാനും സാധിക്കുമെന്നതാണ് പിക്ചര്‍-ഇന്‍-പിക്ചര്‍ ഓപ്ഷന്റെ പ്രത്യേകത.

Related Topics

Share this story