ഗോരഖ്പുരിലെ ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ അറുപതിലധികം കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വന്‍ വിവാദമാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും സംഭവത്തില്‍ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. മജിസ്‌ട്രേട്ടുതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ലക്‌നൗവില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Also Read