Times Kerala

റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലായ റിയല്‍മി എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി

 
റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലായ റിയല്‍മി എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി

റിയല്‍മിയുടെ ഏറ്റവും പുതിയ മോഡലായ റിയല്‍മി എക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തി. വിവോ Z1 പ്രോയ്ക്ക് എതിരാളിയായിട്ടാണ് റിയല്‍ മി എക്സ് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശക്തമായി നിലയുറപ്പിച്ച കമ്ബനി ആണ് റിയല്‍ മി . പോപ് അപ് സെല്‍ഫി ക്യാമറ, ഫുള്‍ സ്ക്രീന്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. ഇന്ത്യന്‍ വിപണികള്‍ക്കുവേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത പ്രത്യേക പതിപ്പ് വേരിയന്റും റിയല്‍മി എക്‌സിനുണ്ടാകും.

ക്വാല്‍കോം സ്‌നാപ്പ് ഡ്രാഗണ്‍ 710 എ ഐ ഇ പ്രൊസസറില്‍ ആണ് ഫോണ്‍ എത്തുന്നത്. . ഗൊറില്ല ഗ്ലാസ് 5-ആണ് ഫോണ്‍ സ്‌ക്രീനിന് നല്‍കിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍, അഞ്ച് എംപി സെന്‍സര്‍ ക്യാമറ ആണ് പിന്നില്‍ ഉള്ളത്. 16 എംപി ആണ് സെല്‍ഫി ക്യാമറ. നാല് ജിബി, എട്ട് ജിബി പതിപ്പുകള്‍ ആണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. റിയല്‍മി എക്‌സിന്റേത് 3,765 എംഎഎച്ച്‌ ബാറ്ററിയാണ്. ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയായ വോക്കോ 3.0 സപ്പോര്‍ട്ടോടുകൂടിയതാണ് ബാറ്ററി. നാല് ജിബി റാം മോഡലിന് 16, 999 രൂപയും എട്ട് ജിബി മോഡലിന് 19, 999 രൂപയുമാണ് വില.

Related Topics

Share this story