Times Kerala

ഗ്രീസിലെ ക്രീക് ദ്വീപില്‍ യുഎസ് ശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബങ്കറില്‍ ഉപേക്ഷിച്ചു

 
ഗ്രീസിലെ ക്രീക് ദ്വീപില്‍ യുഎസ് ശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബങ്കറില്‍ ഉപേക്ഷിച്ചു

ഏതന്‍സ്: ഗ്രീസിലെ ക്രീക് ദ്വീപില്‍ യുഎസ് ശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബങ്കറില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 27കാരനെ പൊലീസ് പിടികൂടി. ഡ്രസ്ഡന്‍ യൂണിവേഴ്സിറ്റി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് 59കാരിയായ സൂസന്‍ ഈട്ടനാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് എത്തിയതായിരുന്നു ഇവര്‍. ജൂലായ് രണ്ട് മുതല്‍ ഇവരെ കാണാനില്ലായിരുന്നു.

കാറുകൊണ്ട് ഇടിച്ച്‌ സൂസന്നയെ പ്രതി അപകടപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശ്വാസം മുട്ടിച്ചാണ് പ്രതി ശാസ്ത്രജ്ഞയെ കൊലപ്പെടുത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപേക്ഷിച്ച ബങ്കറില്‍ മൃതദേഹം ഉപേക്ഷിച്ച്‌ പ്രതി രക്ഷപ്പെടുകയായിരുന്നു.

Related Topics

Share this story