ഇന്‍ഡിഗോ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും 899 രൂപ മുതല്‍..!

ചെന്നൈ: ഇന്‍ഡിഗോ വിമാനക്കമ്പനി ശൈത്യകാല പ്രത്യേക ടിക്കറ്റ് വില്‍പ്പന ആരംഭിച്ച്. ഈ വര്‍ഷം ഡിസംബര്‍ ആറ് മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 25വരെയുള്ള തീയതികളിലെ യാത്രയ്‍ക്ക് ഇളവ് ലഭിക്കാന്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 899 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകുമെന്നാണ് ഇന്‍ഡിഗോ അറിയിക്കുന്നത്.

നവംബര്‍ 21 മുതല്‍ 25വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം. പത്ത് ലക്ഷം ടിക്കറ്റുകള്‍ ആണ് ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് അനുവദിക്കുന്നത്. കൂടുതല്‍ ആളുകളും വെക്കേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയമാണിത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കുന്നതെന്നാണ് ഇന്‍ഡിഗോ ചീഫ് കൊമേഴ്‍സ്യല്‍ ഓഫീസര്‍, വില്യം ബോട്‍ലര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നത്.

You might also like

Comments are closed.