Times Kerala

പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്

 
പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്

റിയാദ്: സൗദിയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. 91 വിഭാഗത്തില്‍പ്പെടുന്ന പെട്രോളിന് ലിറ്ററിനു ഒന്‍പത് ഹലാലയും 95 വിഭാഗത്തില്‍പ്പെടുന്ന പെട്രോളിന് ലിറ്ററിനു എട്ടു ഹലാലയുമാണ് വര്‍ദ്ധിച്ചത്. വര്‍ദ്ധനവ് കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. ദേശീയ എണ്ണക്കമ്ബിനിയായ സൗദി അരംകോയാണ് ഉത്തരവിറക്കിയത്. ഇന്ധന വില പരിഷ്‌ക്കരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ അടിസ്ഥാനത്തിലും ആഗോള വില കണക്കിലെടുത്തുമാണ് വില വളര്‍ദ്ധനയെന്ന് അരാംകൊ വ്യക്തമാക്കി.

Related Topics

Share this story