Times Kerala

മസാജിനെത്തിയ യുവതിയുടെ മുന്നിൽ ക്രിക്കറ്റ് താരം ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്ന പരാതിയിൽ കോടതി വിധി ഇങ്ങനെ…

 
മസാജിനെത്തിയ യുവതിയുടെ മുന്നിൽ ക്രിക്കറ്റ് താരം ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്ന പരാതിയിൽ കോടതി വിധി ഇങ്ങനെ…

മസാജിനെത്തിയ യുവതിയെ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്ന പരാതിയിലെ കോടതി വിധിയില്‍ ഗെയിലിന് ആഘോഷിക്കാം, വിധി ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ ക്രിസ് ഗെയില്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഓസ്‌ട്രേലിയന്‍ മീഡിയ ഗ്രൂപ്പിന് തിരിച്ചടി. ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഓസീസ് ദിനപത്രങ്ങള്‍ക്കെതിരെയായിരുന്നു ഗെയില്‍ മാനനഷ്ട കേസ് കൊടുത്തിരുന്നത്. ഈ കേസിലാണ് ഇപ്പോൾ  ഗയിലിന് അനുകൂലമായ വിധി വന്നിരിക്കുന്നത്.

2015 ലോകകപ്പിന് ഇടയില്‍ സിഡ്‌നിയിലെ ഡ്രസിങ് റൂമില്‍ വെച്ച് യുവതിക്ക് മുന്‍പില്‍ ഗെയില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നാണ് ദി സിഡ്‌നി മോണിങ് ഹെറാള്‍ഡും, ദി എയ്ജും റിപ്പോര്‍ട്ട് ചെയ്തത്. ആരോപണങ്ങള്‍ അന്ന് തന്നെ നിഷേധിച്ച ഗെയില്‍, തന്റെ കരിയർ ഇല്ലാതാക്കാൻ  മനഃപൂര്‍വം കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങളെന്നും വാദിച്ചു. ഗെയ്‌ലിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തു.

മാനനഷ്ടക്കേസില്‍ ഒരുകോടി നാല്‍പ്പത്തിനാല് ലക്ഷത്തിനടുത്ത് രൂപ ഈ ദിനപത്രങ്ങള്‍ ഗെയ്‌ലിന് നല്‍കണം എന്നാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മസാജ് തെറാപ്പിസ്റ്റായ ലിയാനെ റസലാണ് ഗെയ്‌ലിനെതിരെ ആരോപണവുമായി എത്തിയത്. 2016ല്‍ ടെലിവിഷന്‍ അഭിമുഖത്തിന് ഇടയില്‍ ഗെയില്‍ അവതാരകയോട് മോശമായി പെരുമാറിയതിന് പിന്നാലെ ലിയാനെ ഫെയര്‍ഫാക്‌സ് മീഡിയയെ സമീപിക്കുകയും പിന്നാലെ, ഈ ദിനപത്രങ്ങളുടെ അടുത്തേക്ക് എത്തുകയുമായിരുന്നു എന്നാണവര്‍ കോടതിയില്‍ പറഞ്ഞത്.

Related Topics

Share this story