chem

‘ധോണി പുറത്ത്’ സച്ചിന്റെ ലോകകപ്പ് ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍.!

മുംബൈ: ലോകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ച സച്ചിന്റെ ലോകകപ്പ് ഇലവനില്‍ പക്ഷെ, ധോണിയില്ല എന്നതും ശ്രദ്ധേയമായി. സച്ചിന്‍ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനെ നയിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയല്ല.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ നായകന്‍. നായകനല്ലെങ്കിലും കോഹ്ലി ടീമിലുണ്ട് ടീമിലുണ്ട്. കോലിക്ക് പുറമെ രോഹിത് ശര്‍മ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് സച്ചിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.