Times Kerala

ലോകകപ്പ് നിയമങ്ങളില്‍ സമഗ്ര മാറ്റം വേണം: ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ്

 
ലോകകപ്പ് നിയമങ്ങളില്‍ സമഗ്ര മാറ്റം വേണം: ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ്

ലോകകപ്പ് നിയമങ്ങളിൽ സമഗ്ര മാറ്റം ആവശ്യമാണെന്ന് ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ 50 ഓവറിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും 241 റൺസ് വീതം നേടി സമനിലയിലായിരുന്നു. പിന്നീട് സൂപ്പർ ഓവറിലേക്ക് പോയപ്പോഴും 15 റൺ വീതം നേടി സമനിലയിൽ. തുടർന്ന് ഐ.സി.സി ലോകകപ്പ് ടൈ ബ്രേക്കർ നിയമപ്രകാരം നിശ്ചിത ഓവറുകളിലെ ബൗണ്ടറികൾ എണ്ണി ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശീലകൻ രംഗത്ത് എത്തിയത്.100 ഓവറുകൾ കളിച്ച് ഒരേ റൺ നേടിയിട്ടും തോറ്റുപോവുന്നത് ശൂന്യതയിലേക്ക് തള്ളപ്പെടുന്നതിന് തുല്യമാണെന്നും ഗാരി സ്റ്റെഡ് പറഞ്ഞു .

Related Topics

Share this story