Times Kerala

ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ ഒന്നാമത്

 
ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ ഒന്നാമത്

ലോകകപ്പിൽഫൈനൽ കാണാതെ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമസ്ഥനത്ത് കോലി ആണ്. 886 പോയിന്റ് നേടിയാണ് കോലി ഒന്നാമതെത്തിയത്. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്.ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശർമയാണ്. കെയിൻ വില്യംസൺ ആറാം സ്ഥാനതെത്തി. ലോകകപ്പിൽ മികച്ച പ്രകടനമാണ് വില്യസണിനെ അരാം സ്ഥാനത്തെത്തിച്ചത്. 796 പോയിന്റാണ് വില്യംസണിന് ഉള്ളത്. ബൗളിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത് ട്രെന്റ് ബോള്‍ടട്ട് ആണ്. 740 പോയിന്റ് ആണ് ബോൾട്ടിനുള്ളത്. 809 പോയിന്റ് ആണ് ബുംറക്ക് ഉള്ളത്.

Related Topics

Share this story