Times Kerala

തായ്‍വാന് ആയുധങ്ങള്‍ വില്‍ക്കാനുളള യുഎസിന്‍റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികൾക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

 
തായ്‍വാന് ആയുധങ്ങള്‍ വില്‍ക്കാനുളള യുഎസിന്‍റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികൾക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

ബെയ്ജിംഗ്: തായ്‍വാന് ആയുധങ്ങള്‍ വില്‍ക്കാനുളള യുഎസിന്‍റെ പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികളെ ചൈനയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൈനീസ് സര്‍ക്കാര്‍.

തായ്‍വാന് 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുളള ആയുധങ്ങള്‍ വില്‍ക്കാനാണ് യുഎസ് തീരുമാനം. ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും തായ്‍വാന് വില്‍ക്കാനാണ് അമേരിക്ക തിരുമാനിച്ചത്. ആയുധം കൈമാറാനുളള കരാറില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇടപാടിന്‍റെ ഭാഗമാകുന്ന കമ്ബനികള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ചൈന വ്യക്തമാക്കിയത്.

Related Topics

Share this story