Times Kerala

എര്‍ട്ടിഗ ക്രോസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

 
എര്‍ട്ടിഗ ക്രോസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

ഇന്ത്യന്‍ വിപണിയില്‍ ഏറെ ആരാധകര്‍ ഉള്ള ഉള്ള വാഹനമാണ് എര്‍ട്ടിഗ. നിലവിലുള്ള എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പ് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും. എര്‍ട്ടിഗയുടെ രണ്ടാംതലമുറയാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. പുതിയ എര്‍ട്ടിഗയില്‍ ബോഡിക്ക് ചുറ്റും കട്ടിയേറിയ ബോഡി ക്ലാഡിങ് ഉണ്ടായിരിക്കും. അകത്തും, പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഉള്ള വാഹനത്തിന് രാണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് കമ്ബനി നല്‍കുക. 104 ബിഎച്ച്‌പി കരുത്തും 138 Nm ടോര്‍ക്കും നല്‍കുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാവും പുതിയ എര്‍ട്ടിഗയിലും ഉണ്ടാകുക. ലുക്കില്‍ ചെറിയ മാറ്റത്തോടെയാകും എത്തുന്നത്.

Related Topics

Share this story