Times Kerala

ഗുവാമില്‍ കൈവെച്ചാല്‍ തകര്‍ത്തു കളയുമെന്ന് ട്രംപ്

 

വാഷിംഗ്ടണ്‍: തങ്ങളുടെ അധികാര പരിധിയിലുള്ള ഗുവാമില്‍ കൈവെച്ചാല്‍ ഉത്തരകൊറിയയെ തകര്‍ത്തു കളയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. നിലവിലെ ഗുരുതരമായ സാഹചര്യത്തെ കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്ങ് പിങ്ങുമായി സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാല്‍ സൈനിക നടപടി സ്വീകരിക്കേണ്ടി വരും. കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’ എന്നും ട്രംപ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ വാക്കുകള്‍ ഉത്തരകൊറിയ കൃത്യമായി തന്നെ മനസിലാക്കിയിരിക്കുമെന്ന് കരുതുന്നതായി ട്രംപ് പറഞ്ഞു. താന്‍ എന്താണോ ഉദ്ദേശിച്ചത് അതുതന്നെയാണ് പറഞ്ഞത്. അവ മനസിലാക്കാന്‍ ഏറ്റവും എളുപ്പമാണെന്നും ട്രംപ് പറഞ്ഞു.
കൊറിയയുടെയും യു.എസിന്റെയും പരസ്പര ഭീഷണികള്‍ ഭയപ്പെടുത്തുന്നതാണെന്ന് റഷ്യയും ഇരു രാജ്യങ്ങളും വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് ചൈനയും മുന്നറിയിപ്പ് നല്‍കി.

Related Topics

Share this story