Times Kerala

കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

 
കിയ സെല്‍റ്റോസിന്റെ ബുക്കിങ് ആരംഭിച്ചു

കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോര്‍സ് അവരുടെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. കിയ സെല്‍റ്റോസ് എന്ന വാഹനമാണ് അവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. വാഹനം ഓഗസ്റ്റ് 22-ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇതിന്റെ ഭാഗമായി വാനത്തിന്റെ ബുക്കിങ് ഇന്നാരംഭിച്ചു. ടെസ്റ്റ് ഡ്രൈവുകള്‍ ഓഗസ്റ്റ് മാസം അവസാന വാരം ആരംഭിക്കും. 25000 രൂപയാണ് വാഹനത്തിന്റെ ബുക്കിങ് നിരക്ക്.

ടാറ്റ ഹാരിയറും, ഹ്യുണ്ടായി ക്രെറ്റയുമാണ് ഇന്ത്യന്‍ വിപണയില്‍ സെല്‍റ്റോസിന് എതിരാളികള്‍ ആയി എത്തുന്നത്. അതിനാല്‍ തന്നെ ഈ വാഹനങ്ങള്‍ക്ക് ഇല്ലാത്ത പല ഫീച്ചറുകളും സെല്‍റ്റോസിന് ഉണ്ട്. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ സെല്‍റ്റോസില്‍ അണിനിരക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്.മൂന്നു എഞ്ചിന്‍ പതിപ്പുകള്‍ക്കും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് കമ്ബനി സമര്‍പ്പിക്കും. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് സിവിടി ഓട്ടോമാറ്റിക് ഓപ്ഷനും ഡീസല്‍ എഞ്ചിന് ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും കിയ നല്‍കുമെന്നാണ് സൂചന. 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില വരുന്നത്.

എയര്‍ പ്യൂരിഫയര്‍,സ്മാര്‍ട്ട് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഡിസ്‌ക്ക് ബ്രേക്കുകള്‍, ചായ്ക്കാവുന്ന പിന്‍സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ്, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍,360 ഡിഗ്രി ക്യാമറ,ടയര്‍ പ്രഷര്‍ മോണിട്ടറിങ് സിസ്റ്റം,യുവി കട്ട് ഗ്ലാസ്,ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടറിങ്,മുന്നിലും, പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍,10.25 ഇഞ്ച് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം,സ്മാര്‍ട്ട് കാര്‍ ഫീച്ചറുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവയാണ ഫീച്ചറുകള്‍. ഇത് കൂടാതെ മൂന്ന് തരം ഓട്ടോമാറ്റിക്ക് പതിപ്പുകള്‍.

Related Topics

Share this story