Times Kerala

മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നിര്‍മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്

 
മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നിര്‍മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്

മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നിര്‍മാണത്തില്‍ റഷ്യയുമായി സഹകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എസ്-400 ഇറക്കുമതി ചെയ്യരുതെന്ന അമേരിക്കയുടെ വിലക്ക് ലംഘിച്ചതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പുതിയ പ്രഖ്യാപനം.

റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക നേരത്തെ തുര്‍ക്കിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് വകവെക്കാതെ തുര്‍ക്കി എസ് 400 രാജ്യത്തെത്തിച്ചു. ഇതിനു പിന്നാലെയാണ് എസ് 400 നിര്‍മ്മാണത്തിന് റഷ്യയുമായി സഹകരിക്കുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനം.

‘ഞങ്ങള്‍ എസ് 400 വാങ്ങരുതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എസ് 400ന്റെ ആദ്യ ബാച്ച്‌ രാജ്യത്തെത്തിക്കഴിഞ്ഞു. 2020ഓടെ എസ് 400നുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള കരാര്‍ പൂര്‍ണമായി നടപ്പാക്കും.’ – റഷ്യന്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

Related Topics

Share this story