Times Kerala

മസ്കത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിക്കുന്നു

 
മസ്കത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിക്കുന്നു

മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ വ്യോമ സുരക്ഷ ഉറപ്പാക്കുന്നത്തിന്റെ ഭാഗമായി ഡ്രോണുകളുടെയും, റേഡിയോഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളുടെയും സാന്നിധ്യം കണ്ടെത്താന്‍ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നു. പ്രവര്‍ത്തനക്ഷമമായ ഡ്രോണ്‍ ഡിറ്റക്ഷന്‍ സംവിധാനം സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകും മസ്കത്തിലേത്.

ജര്‍മന്‍ കമ്ബനിയായ ആരോണിയ എ.ജി.ആര്‍ ആന്‍റ് എന്‍ ഖിംജിയും (A.G.R & N Khimji) ഒരുമിച്ചാണ് പുതിയ സംവിധാനം സ്ഥാപിക്കുന്നത്. ഒമാന്‍ വിമാനത്താവള കമ്ബനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അയ്മന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസ്നിയും രമേഷ് കിംജിയും ഇത് സംബന്ധിച്ച കരാര്‍ ഒപ്പവച്ചു.

Related Topics

Share this story