chem

ശ​നി​യാ​ഴ്ച ട്രെ​യി​നുകള്‍ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സി​ഗ്ന​ലു​ക​ളും പാ​ള​ങ്ങ​ളും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഇ​തേ​തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷൊ​ർ​ണൂ​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം വ​രെ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളൂ. ഇ​തി​നു പു​റ​മെ പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ഗു​രു​വാ​യൂ​രി​ലും തൃ​ശൂ​രി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി ചാ​ല​ക്കു​ടി- ക​ണ്ണൂ​ർ സെ​ക്ഷ​നി​ൽ സ​ർ​വീ​സ് ന​ട​ത്തും.

പ​ക​ൽ സ​മ​യം അ​ങ്ക​മാ​ലി വ​ഴി ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ൾ അ​ര മ​ണി​ക്കൂ​ർ മു​ത​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ വ​ഴി​യി​ൽ പി​ടി​ച്ചി​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

You might also like

Comments are closed.