Times Kerala

ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോര്‍ത്തുന്നവര്‍ക്ക് സൗദി കടുത്ത ശിക്ഷ നടപ്പാക്കും

 
ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോര്‍ത്തുന്നവര്‍ക്ക് സൗദി കടുത്ത ശിക്ഷ നടപ്പാക്കും

ദമാം: ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നീ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് ഇനി മുതല്‍ സൗദി അറേബ്യായില്‍ കടുത്ത ശിക്ഷയും ഭീമമായ തുക പിഴയും. കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ജയിലും ഇരുപത് ലക്ഷം സൗദി റിയാല്‍ വരെ പിഴയും ലഭിക്കും. ബാങ്ക് ഇടപാട് കാര്യങ്ങളില്‍ കുറ്റം കണ്ടെത്തിയാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷയോ 20 ലക്ഷം സൗദി റിയാല്‍ പിഴയോ ലഭിക്കും. അതെ സമയം, ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാട് നടത്തുന്ന സമയം ഇതര ബ്രൗസിംഗ് വിന്‍ഡോകള്‍ ക്ലോസ് ചെയ്യണമെന്നും വീട്കടര്‍ മുന്നറിയിപ്പ് നല്‍കി.

Related Topics

Share this story