ദുബായ് : ഡ്രൈവിങ് ടെസ്റ്റുകള്‍ സ്മാര്‍ട് ആകുന്ന സ്മാര്‍ട് ട്രാക്ക് സംവിധാനത്തിന് ദുബായില്‍ ആരംഭമായി.
വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താന്‍ ഇനിമുതല്‍ ആര്‍ടിഎ ഉദ്യോഗസ്ഥന് വേണ്ട എന്നതാണ് സ്മാര്‍ട് ട്രാക്കിന്റെ സവിശേഷത. വാഹനത്തില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ മികവുകളും കുറവുകളും കണ്ടെത്തി വിജയ പരാജയങ്ങള്‍ നിശ്ചയിക്കും. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകള്‍ ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. 15 യാര്‍ഡുകളില്‍ ഈ സംവിധാനം നിലവില്‍ വന്നു.
ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി സിഇഒ അബ് ദുല്ല അല്‍ അലി, ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ കറഫ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.