Times Kerala

പതിനൊന്നു വയസ്സുകാരിയുടെ കയ്യിലിരുന്ന് ഐ ഫോൺ പൊട്ടിത്തെറിച്ചു

 
പതിനൊന്നു വയസ്സുകാരിയുടെ കയ്യിലിരുന്ന് ഐ ഫോൺ പൊട്ടിത്തെറിച്ചു

കാലിഫോർണിയയിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ചതായി പരാതി.

പതിനൊന്നു വയസ്സുകാരിയായ കയ്‌ല റാമോസ് ഐപാഡിൽ കളിച്ചുകൊണ്ടിരിക്കെ മൊബൈലിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട ഉടനെ തന്നെ അത് വലിച്ചെറിഞ്ഞു. അതിനാൽ വാൻ അപകടം ഒഴിവാകുകയായിരുന്നു.,

”ഞാൻ ചേച്ചിയുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കയ്യിലിരുന്ന ഐ ഫോണിൽ നിന്ന് തീപ്പൊരി വരുന്നത് കണ്ടപ്പോൾ അത്, ബ്ലാങ്കറ്റിലേക്ക് വലിച്ചെറിഞ്ഞു അത് അവിടെ കിടന്നു പൊട്ടിത്തെറിച്ചു. മെത്തയിൽ തീപിടിച്ചുണ്ടായ പാടുകളുണ്ട്”. കയ്‌ല മാധ്യമങ്ങളോട് പറഞ്ഞു.

കൈല യൂട്യൂബ് വീഡിയോ കാണാൻ ആണ് ഐഫോൺ ഉപയോഗിച്ചിരുന്നത്. സഹോദരങ്ങൾ ഇതിൽ കളിക്കാറുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ ഇവരുടെ അമ്മ മരിയ ആപ്പിൾ കമ്പനിയെ വിളിച്ച് സംഭവിച്ചത് അറിയിച്ചു.ചീത്തയായ ഉപകരണം തിരിച്ചയക്കാനും ചിത്രങ്ങൾ അയക്കാനും കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്. ടെക് ഭീമനിൽ നിന്ന് കസ്റ്റമർ സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്ന് അവർ പറഞ്ഞു. “എന്റെ കുട്ടിക്ക് ഒന്നും പറ്റാത്തതാണ് എനിക്ക് ആശ്വാസം ” മരിയ പറഞ്ഞു. ആപ്പിൾ ഉടൻതന്നെ പുതിയ ഫോൺ അയക്കുമെന്നും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഒറിജിനൽ അല്ലാത്ത കേബിളുകൾ ഉപയോഗിച്ച് ചാർജ് ചെയ്താൽ ഐഫോൺ ചൂടാകാറുണ്ട്. എന്നാൽ ഇവിടെ അങ്ങനെയല്ല എന്നും അവർ പറഞ്ഞു. ആദ്യമായല്ല ഐ ഫോൺ തീ പിടിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2016 സാംസങ് ഇറക്കിയ ഗ്യാലക്സി നോട്ട് സെവൻ ഫോണുകൾ തുടർച്ചയായി ബാറ്ററി പൊട്ടിത്തെറിച്ചത് മൂലം കമ്പനി സമ്മർദ്ദത്തിൽ ആയിരുന്നു.

Related Topics

Share this story