Times Kerala

ധോണി വിരമിക്കുമോ ? സാധ്യതകൾ ഇങ്ങനെ

 
ധോണി വിരമിക്കുമോ ? സാധ്യതകൾ ഇങ്ങനെ

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമില്‍ ധോണിയുടെ നാളുകള്‍ എണ്ണപ്പെട്ടതായി സൂചന. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. അതിന് മുന്നോടിയായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. വിരമിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളോടൊപ്പം ധോണിക്കും വിശ്രമം അനുവദിച്ചേക്കും. ധോണിയുടെ അഭാവത്തില്‍ ഋഷഭ് പന്താകും ടീമിലിടം പിടിക്കുക.

Related Topics

Share this story