Times Kerala

കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന സൂചി മല

 

ഊട്ടിയിലേക്ക് പോയ ഒട്ടു മിക്ക ആളുകളും ഈ സ്ഥലം കണ്ടിട്ടുണ്ടാവാം…എങ്കിലും അറിയാത്തവർക്കായ് ചുരുങ്ങിയ വാക്കുകളിലൂടെ പങ്കുവെക്കട്ടെ .ഗൂഡല്ലൂരിൽ നിന്നും ഊട്ടിക്കു പോകുന്ന വഴിയിലാണ് സൂചി മല (needle rock view point) യൂക്കാലിപ്സ് മരങ്ങൾ..

മാനം മുട്ടേ നിരന്നു നില്ക്കുന്ന വഴിയിൽ വെളുത്തു തുടുത്ത യൂക്കാലി മരങ്ങൾക്ക് ഇടയിലൂടെ ഉള്ള യാത്ര വല്ലാത്ത രസമാണ്.
സൂചി മലയിലേക്കു റോഡിൽ നിന്നും തിരിയുന്നിടത്തായി വണ്ടി നിർത്താൻ സൗകര്യം ഒരുക്കീട്ടുണ്ട് .താഴേക്ക്‌ ചെറിയ കൽപടവുകളാണ് ഒരു ചെറിയ ഇറക്കം അതുകഴിഞ്ഞാൽ കയറ്റം തുടങ്ങും കുത്തനെ ഉള്ള കയറ്റം അല്ലാത്തത് കൊണ്ട് ബുദ്ധിമുട്ടു ഉണ്ടാവുകയില്ല .. കല്ലുകൾ പാകിയ നടവഴിക്ക് ഇടതു വശത്ത് വലിയ കൊക്കയാണ് , പിടിച്ചു കയറാൻ ഇരുമ്പു വേലികൾ ഉണ്ട്.

വലതു വശത്ത് പാറയിൽ നിറഞ്ഞു നില്ക്കുന്ന കാട്ടു പുല്ല്. മുകളിലായി കലപഴക്ക ത്തിന്റെ വിള്ളലുകളും, വന്നുപോയവരുടെ പേരുകളും കൊണ്ട് അവശനായ ഒരു ചെറിയ കൂര കാണാം, അതിന്റെ കൈവരികളിൽ പിടിച്ചു താഴേക്ക്‌ നോക്കുമ്പോൾ മേഘങ്ങൾ ക്കിടയിലൂടെ പച്ച വിരിപ്പ് പുതച്ച പാടം കാണാം. .താഴെ തീപ്പെട്ടിക്കൂടുകൾ പോലെ കുഞ്ഞു കുഞ്ഞു വീടുകൾ,
തല ഉയർത്തി നില്ക്കുന്ന പാറകൂട്ടങ്ങൾ……….പുലർക്കാലത്താണ് പോയതെങ്കിൽ നല്ല മഞ്ഞിൽ കുളിച്ചു പോരാം…..ഗൂഡല്ലൂരിനെ ചുറ്റിപ്പറ്റി ഇനിയുമുണ്ട് വിശേഷങ്ങൾ….ഗോക്കാൽ…മലയുംതവള മലയും…എല്ലമല വെള്ളച്ചാട്ടങ്ങളും….
എല്ലാം അതിൽ പെടും…..കൂടുതൽ പ്രകൃതിയുടെ വിശേഷങ്ങളുമായി വീണ്ടും വരാം…..“യാത്രകൾ അവസ്സാനിക്കുന്നില്ല”

Related Topics

Share this story