Times Kerala

ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച്‌ ലഹരിമരുന്ന് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി ദുബായ് പോലീസ് 

 
ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച്‌ ലഹരിമരുന്ന് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി ദുബായ് പോലീസ് 

ദുബായ് : ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച്‌ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പൊലീസ് കണ്ടെത്തി. ആദ്യമായാണ് ബാങ്ക് നോട്ടുകളില്‍ ലഹരി മരുന്ന് കടത്ത് ശ്രമം നടക്കുന്നത്. 100 ദിര്‍ഹമിന്റെ കറന്‍സികളാണ് ഇതിനായി പ്രതികള്‍ ഉപയോഗിച്ചത്. ചെറുതരികളായ ലഹരിമരുന്ന് കറന്‍സികളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. പ്രതികളിലൊരാള്‍ മറ്റേയാള്‍ക്ക് ഈ കറന്‍സികള്‍ നല്‍കാന്‍ ശ്രമിക്കുമ്ബോള്‍ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റ‍ഡിയിലെടുക്കുകയും നോട്ടുകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ ലഹരി ചേര്‍ത്ത നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു.

Related Topics

Share this story